ഹായില്‍ – പൊതുനിരത്തില്‍ അമിത വേഗതയിലും അശ്രദ്ധമായും നമ്പര്‍ പ്ലേറ്റുകളില്ലാതെ കാറോടിച്ച യുവാവിനെ ഹായില്‍ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തു.
നമ്പര്‍ പ്ലേറ്റുകളില്ലാത്ത കാര്‍ അമിത വേഗതയിലും അശ്രദ്ധമായും യുവാവ് ഓടിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവാവ് തന്നെയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി, നിയന്ത്രണം വിട്ട യുവാവിന്റെ കാര്‍ ബാരിക്കേഡുകളില്‍ ഇടിച്ച് പൊതുസ്ഥലത്തേക്ക് പാഞ്ഞുകയറിയിരുന്നു. അപകടത്തിനു ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാനും യുവാവ് ശ്രമിച്ചു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി ഹായില്‍ പോലീസ് അറിയിച്ചു.



