ദുബൈ– കുന്നംകുളം പെരുന്നാള്‍ സീസണ് രണ്ട് വിപുല പരിപാടികളോടെടെ ഫെബ്രുവരി ഒന്നിന് ഖിസൈസ് അമിറ്റി സ്കൂള്‍ അങ്കണത്തിൽ നടക്കും. ചലച്ചിത്ര ഗാന രചയിതാവ് ഹരി നാരായണന്, ആര്.ജെ മിഥുന് എന്നിവര്‍ പെരുന്നാളിന്റെ ബ്രോഷര്‍ പ്രകാശനം നടത്തി. രാഗദീപം, ചെണ്ടമേളം, സ്ഫടിം ശിങ്കാരി മേളം, കുന്നംകുളത്തിന്റെ സ്വന്തം വാദ്യരൂപമായ മത്തായിടെ തമ്പോറുമായി രമേട്ടനും പിള്ളേരും, വിനീത് ശ്രീനിവാസന്, സ്റ്റീഫന്‍ ദേവസിഎന്നിവര് നയിക്കുന്ന സംഗീതവിരുന്ന് തുടങ്ങിയവ നടക്കും.
പ്രഖ്യാപന ചടങ്ങില്‍ പഴഞ്ഞി പ്രവാസി കൂട്ടായ്മ പ്രസിഡൻ്റ് ഷാജു സൈമണ്‍, സുനില്‍ സിഗ്മ, റോഷന് സത്യന്, സറിന് ചീരന്‍, ബ്യൂട്ടി പ്രസാദ്, സോനു ഷാജു എന്നിവര്‍ പങ്കെടുത്തു.



