ജിദ്ദ – സൗദിയിൽ മയക്കുമരുന്ന് പ്രതികളായ മൂന്നു പേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടു അഫ്ഗാനികള്‍ക്കും ഒരു പാക്കിസ്ഥാനിക്കും മക്ക പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
അതിമാരക രാസലഹരി ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ അഫ്ഗാനികളായ അബ്ദുല്‍ബാരി മുഹമ്മദ് സ്വാദിഖ്, ജാന്‍ ഗുല്‍ മുത്മഇന്‍, ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ പാക്കിസ്ഥാനി ബഹാദിര്‍ ഖാന്‍ അക്ബര്‍ സയ്യിദ് ഖാന്‍ എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



