റാമല്ല – വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണില്‍ കാര്‍ ഇടിച്ചുകയറ്റി സൈനികരെ കൊല്ലാന്‍ ശ്രമിച്ച രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. സൈനികര്‍ക്ക് നേരെ അതിവേഗത്തില്‍ കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ച രണ്ടു ഫലസ്തീനികളെ വെടിവച്ചു കൊല്ലുകയായിരുന്നെന്ന് സൈന്യം വ്യക്തമാക്കി. ഹെബ്രോണ്‍ നഗരത്തിലെ ചെക്ക്പോയിന്റിന് സമീപം പ്രവര്‍ത്തിക്കുന്ന പാരാട്രൂപ്പര്‍മാര്‍ ഭീകരര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും അവരെ കൊല്ലുകയുമായിരുന്നെന്ന് സൈന്യം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനികള്‍ സൈനികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ഇസ്രായില്‍ സൈനിക വക്താവ് ക്യാപ്റ്റന്‍ എല്ല പറഞ്ഞു. സംഭവത്തില്‍ ഒരു സൈനികന് നിസ്സാര പരിക്കേറ്റതായി മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് ചെയ്തു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലിനെതിരെ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഗാസ മുനമ്പില്‍ യുദ്ധം ആരംഭിച്ച ശേഷം അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ അക്രമം വര്‍ധിച്ചു. 2025 ഒക്ടോബര്‍ 10 ന് ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നിട്ടും വെസ്റ്റ് ബാങ്കില്‍ അക്രമത്തിന്റെ തോത് കുറഞ്ഞിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



