ദമാം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ 18 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ അബ്ദുൽറഹീമിന്റെ മോചനം സാധ്യമാക്കുന്നതിനുള്ള ദിയാധനമായ 34 കോടി രൂപ ആഗോള അടിസ്ഥാനത്തിൽ സമാഹരിക്കാൻ കഴിഞ്ഞ തിലുള്ള ആശ്വാസത്തിൽ ആ ചരിത്ര ദൗത്യം ദമ്മാം കേന്ദ്രമായി ഏറ്റെടുത്തു നേതൃത്വപരമായ പങ്കു വഹിച്ച പ്രവിശ്യയുലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളും ഒപ്പം കൈകോർത്ത എഴുപതിൽ പരം സംഘടനകളെ കൂട്ടിയിണക്കി രൂപീകരിച്ച “അബ്ദുൽ റഹീം നിയമ സഹായ സമിതി” യുടെ പ്രവർത്തകരും വിവിധ സംഘടന നേതാക്കളും ഇന്നലെ ബദറുൽ റാബി ഓഡിറ്റോറിത്തിൽ ഒത്തുകൂടി നടത്തിയ അവലോകന യോഗം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുണ്ടായ തങ്ങളുടെ ശ്രമങ്ങളുടെ അനുഭവങ്ങൾ പരസ്പരം പങ്കുവെച്ചുകൊണ്ട് സന്തോഷ മുഹൂർത്തമായി മാറി.അബ്ദുൽ റഹീം നിയമ സഹായ സമിതി ” രൂപികരിച്ചത് ഏറെ ഉൽക്കണ്ടയോടെയായിരുന്നു വെന്നും എന്നാൽ വെറും 8 ദിവസം കൊണ്ട് ഒറ്റ മനസ്സോടെ കക്ഷി രാഷ്ട്രീയ ജാതി മതത്തിന്നതീതമായി ഒറ്റക്കെട്ടായ് മുന്നിട്ടിറങ്ങി ആ മഹനീയ ദൗത്യം ഏറ്റെടുത്ത് ഈദ് ദിനങ്ങളിൽ പോലും സമാനതകളില്ലാത്ത പവർത്തനങ്ങളാണു ഈ കൂട്ടായ്മ കാഴ്‌ച വെച്ചത് എന്നും യോഗത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. ഒരുമയുടെയും മാനവികതയുടെയും വറ്റാത്ത കടലാണ് കേരളമെന്നും ലോക മെമ്പാടുമുള്ള മലയാളികളുടെ ഐക്യ ബോധം ഇവിടെ വീണ്ടും തെളീക്കപ്പെടുകയും ഇതാണ് കേരളമെന്നു സന്ദേശം ലോകത്തിനു ഇതുവഴി നൽകുകയാണ്.രാത്രി 8:30 നു ആരംഭിച്ച അവലോകനയോഗത്തിൽ ബിജു കല്ലുമല (ഒ.ഐ.സി.സി) സ്വാഗതം പറഞ്ഞു. “അബ്ദുൽ റഹീം നിയമ സഹായ സമിതി” ചെയർമാൻ ജമാൽ വില്ല്യാപ്പള്ളി ആദ്ധ്യത വഹിച്ചു.ജനറൽ കൺവീനർ ആലിക്കുട്ടി ഒളവട്ടൂർ കോർഡിനേഷൻ പ്രവർത്തന അനുഭവം സദസ്സുമായി പങ്കുവെച്ചു. കമ്മിറ്റി ട്രഷർ റഫീഖ് കൂട്ടിലങ്ങാടി സമാഹരണ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ സംഘനകളെ പ്രതിനിധീകരിച്ചുകൊണ്ട് നൗഷാദ് താഴ് വ (ഒ.ഐ.സി. സി), പവനൻ മൂലക്കൽ (നവോദയ), സിദ്ധീഖ് പാണ്ടികശാല (കെ.എം.സി. സി), എം. എ. വാഹിദ് കാര്യറ (നവയുഗം), സാജിത് ആറാട്ടുപുഴ (മീഡിയ ),ഫത്തീൻ മങ്കട (ഡിഫ), മൊയ്‌തീൻ പട്ടാമ്പി ( എസ്. ഐ. സി ), നിസാർ കാട്ടിൽ (ഐ സി എഫ് ), ഫൈസൽ കുറ്റ്യാടി (പ്രവാസി വെൽഫെയർ, (തനിമ), ഗഫൂർ വടകര (വടകര എൻ.ആർ.ഐ ഫോറം), മുസ്‌തഫ തലശ്ശേരി, അസ്‌ലം ഫാറൂഖ്, ഉമ്മർ വളപ്പിൽ, അൻവർ (റയാൻ), മൊയ്‌തീൻ പട്ടാമ്പി (എസ്. ഐ. സി), ഇഖ്ബാൽ ആനമാങ്ങാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മനുഷ്യത്വത്തിനായി കൈകോര്‍ത്ത്‌ഒരു മനുഷ്യ ജീവൻ മരണ മുഖത്തു നിന്നും തിരിച്ചു കൊണ്ടുവരാനുള്ള മഹത്തായ ദൗത്യത്തിൽ ഒരുമയോടെ പങ്കാളികളായ മുഴുവൻ സംഘടനളുടെയും ലോഗോ ആലേഖനം ചെയ്ത കേക്ക് കമ്മിറ്റി മുഖ്യ രക്ഷാധികാരി അഹമദ് പുളിക്കൽ കട്ടു ചെയ്തു കൊണ്ട് ഒത്തു ചേരൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം അകാലത്തിൽ പൊലിഞ്ഞു പോയ കിഴക്കൻ പ്രാവിശ്യയിലെ പ്രമുഖ നാടക നടൻ ജോബി ജോർജിനു യോഗം അനുശോചനം രേഖപ്പെടുത്തി.മീഡിയ കൺവീനർ മുജീബ് കളത്തിൽ നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group