Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍
    • ഹൃദയാഘാതം: മലപ്പുറം കോക്കൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
    • സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    • ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    • അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    അബ്ദുൽ റഹീമിന്റെ മോചനദ്രവ്യ സമാഹരണം ലക്ഷ്യം കണ്ടതിലുള്ള ആശ്വാസത്തിൽ ദമ്മാം “അബ്ദുൽ റഹീം നിയമ സഹായ സമിതി”

    ഹബീബ് ഏലംകുളംBy ഹബീബ് ഏലംകുളം20/04/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ 18 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ  അബ്ദുൽറഹീമിന്റെ മോചനം സാധ്യമാക്കുന്നതിനുള്ള ദിയാധനമായ 34 കോടി രൂപ ആഗോള അടിസ്ഥാനത്തിൽ സമാഹരിക്കാൻ കഴിഞ്ഞ തിലുള്ള ആശ്വാസത്തിൽ ആ ചരിത്ര ദൗത്യം ദമ്മാം കേന്ദ്രമായി ഏറ്റെടുത്തു നേതൃത്വപരമായ പങ്കു വഹിച്ച പ്രവിശ്യയുലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളും ഒപ്പം കൈകോർത്ത എഴുപതിൽ പരം  സംഘടനകളെ കൂട്ടിയിണക്കി  രൂപീകരിച്ച “അബ്ദുൽ റഹീം നിയമ സഹായ സമിതി” യുടെ പ്രവർത്തകരും വിവിധ സംഘടന നേതാക്കളും ഇന്നലെ ബദറുൽ റാബി ഓഡിറ്റോറിത്തിൽ ഒത്തുകൂടി നടത്തിയ അവലോകന യോഗം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുണ്ടായ തങ്ങളുടെ ശ്രമങ്ങളുടെ അനുഭവങ്ങൾ പരസ്പരം പങ്കുവെച്ചുകൊണ്ട് സന്തോഷ മുഹൂർത്തമായി മാറി.അബ്ദുൽ റഹീം നിയമ സഹായ സമിതി ” രൂപികരിച്ചത്‌ ഏറെ ഉൽക്കണ്ടയോടെയായിരുന്നു വെന്നും എന്നാൽ വെറും 8 ദിവസം കൊണ്ട് ഒറ്റ മനസ്സോടെ കക്ഷി രാഷ്ട്രീയ ജാതി മതത്തിന്നതീതമായി ഒറ്റക്കെട്ടായ്‌ മുന്നിട്ടിറങ്ങി ആ മഹനീയ ദൗത്യം ഏറ്റെടുത്ത് ഈദ്‌ ദിനങ്ങളിൽ പോലും സമാനതകളില്ലാത്ത പവർത്തനങ്ങളാണു ഈ കൂട്ടായ്മ കാഴ്‌ച വെച്ചത്‌ എന്നും യോഗത്തിൽ സംബന്ധിച്ചവർ  അഭിപ്രായപ്പെട്ടു. ഒരുമയുടെയും മാനവികതയുടെയും വറ്റാത്ത കടലാണ് കേരളമെന്നും ലോക മെമ്പാടുമുള്ള മലയാളികളുടെ ഐക്യ ബോധം ഇവിടെ വീണ്ടും തെളീക്കപ്പെടുകയും ഇതാണ് കേരളമെന്നു സന്ദേശം ലോകത്തിനു ഇതുവഴി നൽകുകയാണ്.രാത്രി 8:30 നു  ആരംഭിച്ച അവലോകനയോഗത്തിൽ ബിജു കല്ലുമല (ഒ.ഐ.സി.സി) സ്വാഗതം പറഞ്ഞു. “അബ്ദുൽ റഹീം നിയമ സഹായ സമിതി” ചെയർമാൻ ജമാൽ വില്ല്യാപ്പള്ളി ആദ്ധ്യത വഹിച്ചു.ജനറൽ കൺവീനർ ആലിക്കുട്ടി  ഒളവട്ടൂർ കോർഡിനേഷൻ പ്രവർത്തന അനുഭവം സദസ്സുമായി പങ്കുവെച്ചു.  കമ്മിറ്റി ട്രഷർ റഫീഖ് കൂട്ടിലങ്ങാടി  സമാഹരണ അവലോകന റിപ്പോർട്ട്‌ അവതരിപ്പിച്ചു. വിവിധ സംഘനകളെ പ്രതിനിധീകരിച്ചുകൊണ്ട് നൗഷാദ് താഴ് വ (ഒ.ഐ.സി. സി), പവനൻ മൂലക്കൽ (നവോദയ), സിദ്ധീഖ് പാണ്ടികശാല (കെ.എം.സി. സി), എം. എ. വാഹിദ് കാര്യറ (നവയുഗം), സാജിത് ആറാട്ടുപുഴ (മീഡിയ ),ഫത്തീൻ മങ്കട (ഡിഫ), മൊയ്‌തീൻ പട്ടാമ്പി ( എസ്. ഐ. സി ), നിസാർ കാട്ടിൽ (ഐ സി എഫ് ), ഫൈസൽ കുറ്റ്യാടി (പ്രവാസി വെൽഫെയർ, (തനിമ), ഗഫൂർ വടകര (വടകര എൻ.ആർ.ഐ ഫോറം), മുസ്‌തഫ തലശ്ശേരി, അസ്‌ലം ഫാറൂഖ്, ഉമ്മർ വളപ്പിൽ, അൻവർ (റയാൻ), മൊയ്‌തീൻ പട്ടാമ്പി (എസ്. ഐ. സി), ഇഖ്ബാൽ ആനമാങ്ങാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മനുഷ്യത്വത്തിനായി കൈകോര്‍ത്ത്‌ഒരു മനുഷ്യ ജീവൻ മരണ മുഖത്തു നിന്നും തിരിച്ചു കൊണ്ടുവരാനുള്ള മഹത്തായ  ദൗത്യത്തിൽ ഒരുമയോടെ പങ്കാളികളായ മുഴുവൻ സംഘടനളുടെയും ലോഗോ ആലേഖനം ചെയ്ത കേക്ക്  കമ്മിറ്റി മുഖ്യ രക്ഷാധികാരി അഹമദ് പുളിക്കൽ കട്ടു ചെയ്തു കൊണ്ട്  ഒത്തു ചേരൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം അകാലത്തിൽ പൊലിഞ്ഞു പോയ കിഴക്കൻ പ്രാവിശ്യയിലെ പ്രമുഖ നാടക നടൻ ജോബി ജോർജിനു യോഗം അനുശോചനം രേഖപ്പെടുത്തി.മീഡിയ കൺവീനർ മുജീബ് കളത്തിൽ നന്ദി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍
    14/05/2025
    ഹൃദയാഘാതം: മലപ്പുറം കോക്കൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
    14/05/2025
    സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    13/05/2025
    ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    13/05/2025
    അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.