Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    • കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    • യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    • ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    • മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Gaza

    ഗാസയില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്ന് ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/11/2025 Gaza Israel Palestine Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ– ഗാസയില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്ന് ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ( ജി.എച്ച്.എഫ്) അറിയിച്ചു. ഗാസയില്‍ യു.എസ്, ഇസ്രായില്‍ പിന്തുണയിൽ ഭക്ഷ്യസഹായം വിതരണം ചെയ്തിരുന്ന ഫൗണ്ടേഷനാണ് ഇവർ. ആറാഴ്ച മുമ്പ് ഗാസയില്‍ യു.എസ് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നശേഷം ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വിതരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. പൂർണമായും അടച്ചുപൂട്ടുകയാണെന്ന് ഫൗണ്ടേഷന്‍ ഇന്നലെ അറിയിച്ചു. തങ്ങളുടെ ദൗത്യം നിറവേറ്റിയതായി ഫൗണ്ടേഷന്‍ അവകാശപ്പെട്ടു. ഗാസക്കാര്‍ക്ക് സഹായം എത്തിക്കാന്‍ മികച്ച മാര്‍ഗമുണ്ടെന്ന് കാണിക്കുക എന്ന ഞങ്ങളുടെ ദൗത്യത്തില്‍ ഞങ്ങള്‍ വിജയിച്ചുവെന്ന് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോണ്‍ അക്രീ വ്യക്തമാക്കി.

    ഇസ്രായില്‍ ഗാസയിലേക്കുള്ള ഭക്ഷ്യ വിതരണം മൂന്ന് മാസത്തേക്ക് നിര്‍ത്തിവെച്ചതോടെ ജനങ്ങള്‍ പട്ടിണിയിലായതിനെ തുടര്‍ന്ന് മെയ് അവസാനത്തോടെയാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഹമാസ് വലിയ തോതില്‍ സഹായം വഴിതിരിച്ചുവിടുകയാണെന്ന് ആരോപിച്ച്, യു.എന്‍ ഭക്ഷ്യ വിതരണ സംവിധാനത്തിനു പകരം സ്വകാര്യ കോണ്‍ട്രാക്ടര്‍ ഗ്രൂപ്പ് ആയ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനെ ചുമതല ഇസ്രായില്‍ ഏല്‍പിക്കുകയായിരുന്നു .ഗാസയില്‍ 30 ലക്ഷത്തിലധികം ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തതായും ആകെ 18.7 കോടി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായും ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, ഹമാസ് സഹായം വഴിതിരിച്ചുവിടുകയാണെന്ന ഇസ്രായിലിന്റെ ആരോപണങ്ങള്‍ യു.എന്‍ നിഷേധിച്ചു. ജി.എച്ച്.എഫ് രൂപീകരണത്തെ എതിര്‍ത്ത യു.എന്‍ ഈ സംവിധാനം ഇസ്രായിലിന് ഭക്ഷ്യ വിതരണത്തില്‍ നിയന്ത്രണം നല്‍കുകയും ഫലസ്തീനികളെ കുടിയിറക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുമെന്ന് ചൂണ്ടികാട്ടി.

    ഇവരുടെ സഹായ വിതരണ കേന്ദ്രങ്ങള്‍ക്കു സമീപം സൈനികര്‍ പലപ്പോഴും വെടിയുതിര്‍ക്കുകയും നൂറുകണക്കിന് ആളുകളെ കൊല്ലുകയും ചെയ്തിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും, തങ്ങളുടെ സൈനികര്‍ അപകടത്തിലാണെങ്കില്‍ മുന്നറിയിപ്പെന്നോണവും വെടിവെപ്പ് നടത്തുക മാത്രമാണ് ചെയ്തതെന്ന് ഇസ്രായില്‍ സൈന്യം പറയുന്നു. സഹായ കേന്ദ്രങ്ങളില്‍ തങ്ങള്‍ അക്രമമൊന്നും നടത്തിയിട്ടില്ലെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കിയിരുന്നു.

    എന്നാൽ ഫലസ്തീനികള്‍ സഹായം തേടിയെത്തുമ്പോൾ അമേരിക്കന്‍ സുരക്ഷാ ഗാര്‍ഡുകള്‍ വെടിയുണ്ടകളും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചതായി വീഡിയോകളുടെ പിന്തുണയോടെ സഹായ വിതരണ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Gaza Humanitarian Foundation isreal Palestine
    Latest News
    മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    22/02/2026
    കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    22/02/2026
    യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    22/02/2026
    ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    22/02/2026
    മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version