Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, December 4
    Breaking:
    • മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ മോചിപ്പിക്കണമെന്ന് 200 ലേറെ ലോക പ്രശസ്തര്‍
    • ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാന്റെ മുൻ ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ അന്തരിച്ചു
    • ഗാസയിലെ ഹമാസ് വിരുദ്ധ സായുധ ഗ്രൂപ്പ് നേതാവ് യാസിര്‍ അബൂശബാബ് കൊല്ലപ്പെട്ടു
    • ജെ.ഡി.സി.സി സെൻട്രൽ കമ്മിറ്റിക്ക് പുതിയ സാരഥികൾ
    • പ്രതികരിക്കുമ്പോൾ സ്വയം സെൻസർ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നുവെന്ന് കെ.ഇ.എൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ശാസ്ത്ര വിസ്മയങ്ങൾ തീർത്ത് രിസാല സ്റ്റഡി സർക്കിൾ ‘നോട്ടെക് 3.0’ സമാപിച്ചു; സയൻസ് എക്സിബിഷനിൽ അൽ വുറൂദ് സ്കൂളിന് ഒന്നാം സ്ഥാനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/11/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: പ്രവാസലോകത്തെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ശാസ്ത്ര-സാങ്കേതിക രംഗത്തെ പുത്തൻ അനുഭവങ്ങൾ പകർന്നുനൽകി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് ‘നോട്ടെക്’ (KnowTech 3.0) എക്‌സ്‌പോയ്ക്ക് ഉജ്ജ്വല സമാപനം. അൽ മവാരിദ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന സാങ്കേതിക മേള സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.
    ആർ.എസ്.സി ഗ്ലോബൽ വിസ്ഡം സെക്രട്ടറി ഫസീൻ അഹ്മദ്‌ എക്സ്പോയിലെ സൈൻ ഇൻ (Sign-in) സെഷന് നേതൃത്വം നൽകി. സയ്യിദ്‌ സൈനുൽ ആബിദീൻ തങ്ങൾ, യഹ്‌യ ഖലീൽ നൂറാനി, അബ്ദുറഹിമാൻ സഖാഫി ചെംബ്രശ്ശേരി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

    ജിദ്ദയിലെ അൽ വുറൂദ്, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ (IISJ), അൽ അഹ്ദാബ്, മഹ്ദ്‌ അൽ ഉലൂം (MIS), അൽ മവാരിദ്, നോവൽ തുടങ്ങിയ പ്രമുഖ സ്കൂളുകൾ മേളയിൽ മാറ്റുരച്ചു. വാശിയേറിയ സയൻസ് എക്സിബിഷനിൽ അൽ വുറൂദ് ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ (IISJ) രണ്ടാം സ്ഥാനവും അൽ മവാരിദ് ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നോട്ടെക് എക്സലൻസി അവാർഡ് ജേതാവായ ഡോ. ഫയാസ് റഹ്മാന് ഖാന്‌ ഡോ. മുഹ്സിൻ, ഡ്രൈവ് ടീം ചെയർമാൻ സുജീർ പുത്തൻപള്ളി, കൺവീനർ റഷീദ് പന്തല്ലൂർ, ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറിമാരായ മൻസൂർ ചുണ്ടമ്പറ്റ, ഫസീൻ അഹമ്മദ്, നാഷനൽ ചെയർമാൻ നൗഫൽ മുസ്ല്യാർ എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.

    പുരസ്കാരം ഏറ്റുവാങ്ങി സംസാരിച്ച ഡോ. ഫയാസ് റഹ്മാൻ ഖാൻ, എ.ഐ (AI) യുഗത്തിൽ ഇത്തരം ശാസ്ത്ര സംരംഭങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് അഭിപ്രായപ്പെട്ടു. കുട്ടികളെ ഇത്തരം എക്സ്‌പോകൾക്കായി സജ്ജരാക്കുന്നതിൽ ആർ.എസ്.സി കാണിക്കുന്ന മികവിനെയും പ്രയത്നത്തെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
    ആർ.എസ്.സിയുടെ 2026-ലെ കലണ്ടർ പ്രകാശനം മുൻ ഗൾഫ് കൗൺസിൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശേരി, സൗദി വെസ്റ്റ് നാഷണൽ ചെയർമാൻ നൗഫൽ മുസ്ലിയാർ എന്നിവർ ചേർന്ന് നിർവഹിച്ചു.

    വെഫി (WEFI) കേരള സി.ഇ.ഒ റഫീഖ്‌ ചുങ്കത്തറയുടെ നേതൃത്വത്തിൽ നടന്ന ‘നെക്സ്റ്റർ’ (Nexture) കരിയർ ഗൈഡൻസ് സെഷനുകൾ ശ്രദ്ധേയമായി. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ സെഷനുകളും കുട്ടികൾക്കായി വൺ-ടു-വൺ കരിയർ കൗൺസിലിംഗും നൽകി. ‘ഐ-ടോക്ക്’ (i-Talk) വേദിയിൽ റഹ്മത്തുള്ള കെ.എം, അനസ് ഓച്ചിറ, ഡോ. ഇജാസ് അഹ്മദ്‌, എഞ്ചിനീയർ റഊഫ്‌, മൊയ്തീൻ കോട്ടപ്പാടം എന്നിവർ വിവിധ വിഷയങ്ങളിൽ സംവദിച്ചു. ഇവോൾവർ & ചാറ്റ്‌ വിത്ത്‌ എന്റർപെർണർ സെഷനിൽ ബിസ്സപ്പ്‌ അറേബ്യ സി.ഇ.ഒ സുഹൈൽ കടാച്ചിറ തന്റെ ഈ മെഖലയിലേക്ക്‌ എത്തിയ‌ അനുഭവങ്ങൾ പങ്കുവെച്ചു.

    മേളയിലെത്തിയ സന്ദർശകർക്ക് ശാസ്ത്ര പരീക്ഷണങ്ങൾ സ്വയം ചെയ്തുനോക്കാൻ അവസരമൊരുക്കിയ ‘ഡി.ഐ.വൈ (DIY) ലാബ്’ നവ്യാനുഭവമായി. ടെക്നോവ തിയേറ്ററിൽ അഞ്ച് വ്യത്യസ്ത ഷോകൾ അരങ്ങേറി. സ്വയം നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപനയുമായി ‘മേക്കേഴ്സ് മാർക്കറ്റ്’ സജീവമായിരുന്നു. സമാപന ചടങ്ങിൽ മുജീബ് എ.ആർ നഗർ, തൽഹത് കൊളത്തറ, സൽമാൻ വെങ്കളം, മുഹ്സിൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Know tech Risala
    Latest News
    മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ മോചിപ്പിക്കണമെന്ന് 200 ലേറെ ലോക പ്രശസ്തര്‍
    04/12/2025
    ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാന്റെ മുൻ ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ അന്തരിച്ചു
    04/12/2025
    ഗാസയിലെ ഹമാസ് വിരുദ്ധ സായുധ ഗ്രൂപ്പ് നേതാവ് യാസിര്‍ അബൂശബാബ് കൊല്ലപ്പെട്ടു
    04/12/2025
    ജെ.ഡി.സി.സി സെൻട്രൽ കമ്മിറ്റിക്ക് പുതിയ സാരഥികൾ
    04/12/2025
    പ്രതികരിക്കുമ്പോൾ സ്വയം സെൻസർ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നുവെന്ന് കെ.ഇ.എൻ
    04/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version