Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 17
    Breaking:
    • ബിഹാർ തെരഞ്ഞെടുപ്പ്: എൻ.ഡി.എയുടെ കുതിച്ചുചാട്ടത്തിന് പിന്നിൽ ‘SIR’, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ദി ക്വിന്റ്
    • പ്രളയത്തില്‍ പെട്ട് മറിഞ്ഞ കാറിലെ ചൈനീസ് എന്‍ജിനീയര്‍മാരെ രക്ഷിച്ചു
    • ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ വികലാംഗരാണെന്ന് വാദിച്ച് എത്തിയത് നിരവധി പേർ
    • കുവൈത്തില്‍ അനധികൃത ക്ലിനിക്കില്‍ റെയ്ഡ്: നാലു ഇന്ത്യക്കാര്‍ അടക്കം എട്ടു പേര്‍ അറസ്റ്റില്‍
    • മദീന ബസ് അപകടം, കൺട്രോൾ റൂം തുറന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഡൽഹിയിൽ വൻ സ്ഫോടനം; ചെങ്കോട്ടക്ക് സമീപം കാർ പൊട്ടിത്തെറിച്ച് 9 മരണം,നിരവധി പേർക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/11/2025 India Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സ്ഫോടന ദൃശ്യങ്ങൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം വൻ സ്ഫോടനം. മെട്രോ സ്‌റ്റേഷൻ്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപം കാർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, അപകടത്തിൽ ഒൻപത് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു, ഇതിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്.

    തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് തലസ്ഥാനത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. മെട്രോ സ്‌റ്റേഷന് സമീപത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. സ്ഫോടനത്തിൻ്റെ കാരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കാർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങൾക്ക് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. കൂടാതെ, മുപ്പതിലധികം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    വിവരമറിഞ്ഞ് ഡൽഹി അഗ്നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകൾ ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഏകദേശം അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.

    സംഭവത്തെത്തുടർന്ന് ചെങ്കോട്ട മെട്രോ സ്‌റ്റേഷൻ പരിസരം പൂർണമായും ഡൽഹി പോലീസ് നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. പ്രദേശത്തുണ്ടായിരുന്ന ജനങ്ങളെ പൂർണ്ണമായി ഒഴിപ്പിച്ചു. സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താനും വിശദമായ പരിശോധനകൾക്കുമായി ഫൊറൻസിക് സംഘം ഉൾപ്പെടെയുള്ള ഉന്നതതല സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

    #BREAKING: Blast in a car reported near Red Fort in New Delhi. Several cars caught in the blast, many people reportedly injured. Delhi Police, Delhi Fire Brigade and Delhi Police Special Cell on the spot. More details are awaited. pic.twitter.com/qFl63hX0fU

    — Aditya Raj Kaul (@AdityaRajKaul) November 10, 2025

    #WATCH | A call was received regarding an explosion in a car near Gate No. 1 of the Red Fort Metro Station, after which three to four vehicles also caught fire and sustained damage. A total of 7 fire tenders have reached the spot. A team from the Delhi Police Special Cell has… pic.twitter.com/F7jbepnb4F

    — ANI (@ANI) November 10, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bomb blast Car blast Death India New Delhi Top News
    Latest News
    ബിഹാർ തെരഞ്ഞെടുപ്പ്: എൻ.ഡി.എയുടെ കുതിച്ചുചാട്ടത്തിന് പിന്നിൽ ‘SIR’, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ദി ക്വിന്റ്
    17/11/2025
    പ്രളയത്തില്‍ പെട്ട് മറിഞ്ഞ കാറിലെ ചൈനീസ് എന്‍ജിനീയര്‍മാരെ രക്ഷിച്ചു
    17/11/2025
    ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ വികലാംഗരാണെന്ന് വാദിച്ച് എത്തിയത് നിരവധി പേർ
    17/11/2025
    കുവൈത്തില്‍ അനധികൃത ക്ലിനിക്കില്‍ റെയ്ഡ്: നാലു ഇന്ത്യക്കാര്‍ അടക്കം എട്ടു പേര്‍ അറസ്റ്റില്‍
    17/11/2025
    മദീന ബസ് അപകടം, കൺട്രോൾ റൂം തുറന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
    17/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version