Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 31
    Breaking:
    • ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷണൽ ബൈ എ ജി സി സംഗമം സോക്കർ 2025; എൽ ഫിയാഗോക്ക്‌ ജയം, റിയാദ് പയനീർസിനെ സമനിലയിൽ കുരുക്കി തെക്കേപ്പുറം ഫാൽക്കൺ
    • സൗദി അറേബ്യ ബജറ്റ്; 8,850 കോടി റിയാല്‍ കമ്മി
    • യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഇനി മുതൽ ഇ-പാസ്‌പോർട്ട് മാത്രം
    • വനിതാ ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ, കന്നി കിരീടം ലക്ഷ്യമിട്ട് ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ
    • മൂന്നാം പാദത്തില്‍ സൗദിയില്‍ അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Top News

    കേരളത്തിലെ നിക്ഷേപ അവസരങ്ങൾ; ഖത്തർ അന്താരാഷ്ട്ര സഹമന്ത്രിയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ30/10/2025 Top News Gulf Kerala Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഖത്തർ സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നാദുമായി കൂടി കാഴ്ച നടത്തുന്ന പിണറായി വിജയൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഏകദിന സന്ദർശനത്തിനായി ഖത്തറിൽ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നാദുമായി കൂടിക്കാഴ്ച നടത്തി. മാനുഷിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഖത്തർ നടത്തുന്ന ശ്രമങ്ങൾക്കും, ഇന്ത്യയ്ക്കും ഖത്തറിൽ താമസിക്കുന്ന കേരളീയ സമൂഹത്തിന് വിശേഷിച്ചും നൽകുന്ന പിന്തുണയ്ക്കും അംഗീകാരത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ ഭരണകൂടത്തിന് നന്ദി അറിയിച്ചു.

    ഇരുരാജ്യങ്ങൾക്കിടയിലുള്ള മാനുഷിക, വികസന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും മുഖ്യമന്ത്രി ഖത്തർ സഹമന്ത്രിയുമായി സംസാരിച്ചു. കേരള-ഖത്തര്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും നിക്ഷേപ അവസരങ്ങളും ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയിൽ ഉൾപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളത്തിലെ വ്യവസായ സാധ്യതകളും നിക്ഷേപക സൗഹൃദ നയങ്ങളും ഖത്തറിലെ ബിസിനസ് മേഖലയില്‍ കേരളത്തിലെ സംരംഭകര്‍ക്ക് ലഭ്യമായ അവസരങ്ങളെ കുറിച്ചും ഇരുവരും സംസാരിച്ചു.

    ഹൃസ്വസന്ദർശനത്തിനായി ദോഹയിൽ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ അന്താരാഷ്ട്രാകാര്യ സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽമിസ്നദുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. അംബാസഡർ വിപുൽ, മന്ത്രി സജി ചെറിയാൻ, ഡോ. ജയതിലക്, നോർക്ക ഡയറക്ടർ ജെ കെ മേനോൻ തുടങ്ങിയവർ സമീപം.

    ഖത്തര്‍-ഇന്ത്യ ബന്ധത്തിലെ കേരള നിക്ഷേപ സാധ്യതകളെക്കുറിച്ച് ഖത്തർ സഹകരണ സഹമന്ത്രി പ്രത്യേക താത്പര്യം പ്രകടിപ്പിച്ചുട്ടുണ്ട്. ശക്തമായ സാമ്പത്തിക-സാംസ്‌കാരിക ബന്ധങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണത്തെ പരസ്പര ഗുണം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

    ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുല്‍, വ്യവസായ പ്രമുഖനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ജെ കെ മേനോൻ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    atari Minister of State Pinarayi Vijayan qatar Top News
    Latest News
    ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷണൽ ബൈ എ ജി സി സംഗമം സോക്കർ 2025; എൽ ഫിയാഗോക്ക്‌ ജയം, റിയാദ് പയനീർസിനെ സമനിലയിൽ കുരുക്കി തെക്കേപ്പുറം ഫാൽക്കൺ
    31/10/2025
    സൗദി അറേബ്യ ബജറ്റ്; 8,850 കോടി റിയാല്‍ കമ്മി
    31/10/2025
    യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഇനി മുതൽ ഇ-പാസ്‌പോർട്ട് മാത്രം
    31/10/2025
    വനിതാ ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ, കന്നി കിരീടം ലക്ഷ്യമിട്ട് ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ
    30/10/2025
    മൂന്നാം പാദത്തില്‍ സൗദിയില്‍ അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ച
    30/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version