Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 7
    Breaking:
    • യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 112 ആയി
    • ഇറാൻ പശ്ചിമേഷ്യയിലെ ‘പരാജിതർ’; സമ്പൂർണ്ണ നാശമുണ്ടാക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • ഇറാന് റഷ്യൻ സഹായം; യുഎസ് യുദ്ധക്കപ്പലുകളുടെ വിവരങ്ങൾ ചോർത്തി നൽകുന്നു
    • സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു, സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ പിന്നീട്
    • ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് തുടര്‍ച്ചയായി ആക്രമണ ശ്രമങ്ങള്‍; 20 ഡ്രോണുകള്‍ തകര്‍ത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഒരാഴ്ചക്കിടെ സൗദിയിൽ 22,000 ലേറെ നിയമ ലംഘകർ പിടിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/10/2025 Saudi Arabia Gulf Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Saudi Border Security Roaming
    ദക്ഷിണ സൗദിയിലെ അതിർത്തിക്കു സമീപം നുഴഞ്ഞുകയറ്റക്കാർക്കു വേണ്ടി സുരക്ഷാ സൈനികർ പരിശോധന നടത്തുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– സൗദിയിലെ വിവിധ പ്രവിശ്യകളിൽ വ്യത്യസ്ത സുരക്ഷാ വകുപ്പുകൾ ഒരാഴ്ചക്കിടെ നടത്തിയ പരിശോധനകളിൽ 22,000 ലേറെ നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 16 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ 13,665 ഇഖാമ നിയമ ലംഘകരും 4,394 നുഴഞ്ഞുകയറ്റക്കാരും 4,567 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 22,613 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 1,699 പേരും പിടിയിലായി. ഇതിൽ 45 ശതമാനം പേർ യെമനികളും 54 ശതമാനം പേർ എത്യോപ്യക്കാരും ഒരു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്.

    അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ 35 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും ജോലിയും അഭയവും യാത്രാ സൗകര്യവും നൽകിയ 23 പേരും ഒരാഴ്ചക്കിടെ അറസ്റ്റിലായി. നിലവിൽ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 31,374 നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നു. ഇക്കൂട്ടത്തിൽ 29,814 പേർ പുരുഷന്മാരും 1,560 പേർ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി യാത്രാ രേഖകളില്ലാത്ത 23,021 പേർക്ക് വിദേശ രാജ്യങ്ങളുടെ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരാഴ്ചക്കിടെ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകൾ വഴി സൗദിയിൽ നിന്ന് 14,039 നിയമ ലംഘകരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിൽ നുഴഞ്ഞുകയറാൻ നിയമ ലംഘകരെ സഹായിക്കുന്നവർക്കും നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നൽകുന്നവർക്കും 15 വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന പാർപ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാർക്ക് സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ നിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrested Illegal Migrants law breaker Saudi arabia
    Latest News
    യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 112 ആയി
    07/03/2026
    ഇറാൻ പശ്ചിമേഷ്യയിലെ ‘പരാജിതർ’; സമ്പൂർണ്ണ നാശമുണ്ടാക്കുമെന്ന് ട്രംപിന്റെ ഭീഷണി
    07/03/2026
    ഇറാന് റഷ്യൻ സഹായം; യുഎസ് യുദ്ധക്കപ്പലുകളുടെ വിവരങ്ങൾ ചോർത്തി നൽകുന്നു
    07/03/2026
    സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു, സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ പിന്നീട്
    07/03/2026
    ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് തുടര്‍ച്ചയായി ആക്രമണ ശ്രമങ്ങള്‍; 20 ഡ്രോണുകള്‍ തകര്‍ത്തു
    07/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version