ചേര്‍ത്തല – വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന മോന്സണ് മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞു വീണ് മരിച്ചു. അധ്യാപികയായി വിരമിച്ച ത്രേസ്യാമ്മ ചേര്‍ത്തല ട്രഷറിയില്‍ പെന്ഷന് വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ട്രഷറി ജീവനക്കാര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മക്കള്‍ : മാനസ്, മിമിഷ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group