Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 17
    Breaking:
    • സംസം വെള്ളം: ഇനി ചെറിയ കുപ്പികളിലും, സൗദിയിൽ എല്ലായിടത്തേക്കും സേവനം, നിയന്ത്രണങ്ങളില്ല
    • ബഹ്റൈനിലെ കാർ വർക്ക്‌ഷോപ്പിൽ തീപിടിത്തം
    • ഹിജാബ് വിവാദം: സ്കൂൾ മാനേജ്മെന്റിന് തിരിച്ചടി; ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേയില്ല
    • ജപ്പാനെ ഒമ്പത് വിക്കറ്റിന് തകർത്ത് ഒമാൻ
    • യുഎസിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുറയുന്നു; സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അബൂദാബിയിലെ സായിദ് ദേശീയ മ്യൂസിയം ഡിസംബർ മൂന്നിന് തുറക്കും

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ17/10/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി – അബൂദാബിയിലെ സായിദ് ദേശീയ മ്യൂസിയം ഡിസംബർ മൂന്നിന് പൊതുജനങ്ങൾക്കായി തുറക്കും. ലൂവ്ര് അബൂദാബി, ടീം ലാബ് ഫിനോമിന, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ഗുഗ്ഗൻഹൈം അബൂദാബി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന അബൂദാബി സഅദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.

    സാംസ്കാരിക പൈതൃകം, വിദ്യാഭ്യാസം, ദേശീയ സ്വത്വം എന്നിവയോടുള്ള ഷെയ്ഖ് സായിദിന്റെ പ്രതിബദ്ധതയെ മ്യൂസിയം ആദരിക്കുന്നുവെന്ന് സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.
    പുരാതന കാലം മുതൽ ഇന്നുവരെയുള്ള യുഎഇയുടെ ചരിത്രം ഒരു സമഗ്രമായ യാത്രാനുഭവത്തിലൂടെ മ്യൂസിയം സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മ്യൂസിയത്തിന്റെ ശേഖരത്തിൽ 3,000ത്തിലധികം വസ്തുക്കളുണ്ട്. ഇതിൽ 1,500 എണ്ണം പ്രദർശനത്തിനുണ്ടാകും. പുരാവസ്തുക്കളും ചരിത്രപരമായ വസ്തുക്കളും ഓഡിയോവിഷ്വൽ അനുഭവങ്ങളും സമകാലിക ഇൻസ്റ്റാളേഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഷെയ്ഖ് സായിദിന്റെ ജീവിതവും നേതൃത്വവും സമർപ്പിച്ച ‘ഔർ ബിഗിനിങ്’ എന്ന ഗാലറിയിൽ നിന്നാണ് സന്ദർശക യാത്ര ആരംഭിക്കുക. രാജ്യത്തെ വൈവിധ്യമാർന്ന ഭൂപ്രകൃതികൾ, 300,000 വർഷം പഴക്കമുള്ള ചരിത്രം, അറബിക് ഭാഷയുടെ വികാസം, ഇസ്ലാമിൻ്റ ആവിർഭാവം തുടങ്ങിയവ വിവരിക്കുന്ന മറ്റ് ഗാലറികളും മ്യൂസിയത്തിലൊരുക്കിയിട്ടുണ്ട്.

    ലൂവ്ര് അബുദാബിക്കും നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിനും ഇടയിലുള്ള ‘അൽ മസാർ ഗാർഡൻ’എന്ന ഔട്ട്ഡോർ ഗാലറിയിലൂടെയാണ് മ്യൂസിയത്തിലേക്കുള്ള പ്രവേശനം.
    ഇവിടെ ഷെയ്ഖ് സായിദിന്റെ ജീവിതം അടയാളപ്പെടുത്തുന്ന ശിൽപങ്ങളും ഫലജ് ജലസേചന സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. എർത്ത് റസ്റ്ററന്‍റ് ഉൾപ്പെടെയുള്ള ഭക്ഷണശാലകളും മ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്നു. പ്രിറ്റ്സ്കർ പ്രൈസ് ജേതാവായ ലോർഡ് നോർമൻ ഫോസ്റ്ററാണ് മ്യൂസിയം രൂപകൽപന ചെയ്തിരിക്കുന്നത്. മ്യൂ​സി​യം ​പ്ര​വേ​ശ​ന​ത്തി​നു​ള്ള ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu Dhabi Gulf news UAE Zayed National Museum
    Latest News
    സംസം വെള്ളം: ഇനി ചെറിയ കുപ്പികളിലും, സൗദിയിൽ എല്ലായിടത്തേക്കും സേവനം, നിയന്ത്രണങ്ങളില്ല
    17/10/2025
    ബഹ്റൈനിലെ കാർ വർക്ക്‌ഷോപ്പിൽ തീപിടിത്തം
    17/10/2025
    ഹിജാബ് വിവാദം: സ്കൂൾ മാനേജ്മെന്റിന് തിരിച്ചടി; ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേയില്ല
    17/10/2025
    ജപ്പാനെ ഒമ്പത് വിക്കറ്റിന് തകർത്ത് ഒമാൻ
    17/10/2025
    യുഎസിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുറയുന്നു; സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്
    17/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version