വാഷിങ്ടൺ – ഗാസ വെടി നിർത്തൽ കരാർ ഉറപ്പാക്കുന്നതിന് മധ്യസ്ഥത വഹിച്ച ഖത്തറിനേയും അമീർ ശൈഖ് തമീമിനെയും പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ഗാസയിൽ യുദ്ധം അവസാനിച്ചു. അപകട സാഹചര്യങ്ങൾ ഉണ്ടായിട്ടും ഖത്തർ നടത്തിയ പരിശ്രമങ്ങൾ വളരെയേറെ പ്രശംസ അർഹിക്കുന്നുണ്ട്.”- ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഖത്തർ അമീർ അമ്പരപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണെന്നും, വളരെ ധീരനാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അവരുടെ സഹായങ്ങൾ എല്ലാവർക്കും മനസിലാകുമെന്ന് കരുതുന്നു. ഖത്തറിന് നിരവധി അംഗീകാരങ്ങൾ ലഭിക്കണം.വെടി നിർത്തൽ കരാർ നിലനിൽക്കും എന്നതിൽ ഉറച്ച വിശ്വാസമുണ്ട്. കരാർ പ്രകാരം ഹമാസ് ചില ബന്ദികളെയും കൂടി മോചിപ്പിക്കാനുണ്ട്. ഗാസയിൽ പുതിയൊരു ഭരണകൂടത്തിന് വളരെ പെട്ടെന്ന് തുടക്കം കുറിക്കുമെന്നും ട്രംപ് അറിയിച്ചു.
ഈജിപ്തിലെ ശാർം അൽ ഷെയ്ഖിൽ നടക്കുന്ന സമാധാന ഉച്ചകോടിക്ക് സഹ അധ്യക്ഷനായിരിക്കും ഡൊണാൾഡ് ട്രംപ്.