തെൽ അവീവ്– ഗാസ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കു മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായിലിലെത്തി. തെൽ അവീവ് എയർപോർട്ടിൽ എത്തിയ ട്രംപിനെ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇരുവരുടെ ഭാര്യമാരും അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാൻ എത്തിയിരുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രംപ് എയർപോർട്ടിൽ എത്തിയത്.
ബന്ദി മോചനത്തിനായി മധ്യസ്ഥത കൈവരിച്ച ട്രംപിനെ ഇസ്രായിൽ വരവേറ്റത് കടൽത്തീരത്ത് ‘താങ്ക്യു ട്രംപ്’ എന്ന ബാനറോടെയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group