കണ്ണൂർ – ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയ ശേഷം ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ച് പീഡനദൃശ്യം മൊബൈലിൽ പകർത്തിയ സംഭവത്തിൽ യുവാവിനെതിരെ കേസ്. കല്യാശേരി കണ്ണപുരം സ്വദേശിനിയായ നാൽപത്തിമൂന്നുകാരിയുടെ പരാതിയിലാണ് കണ്ണപുരത്തെ ലാലുവിനെതിരെ ടൗൺ പോലീസ് കേസെടുത്തത്.
കഴിഞ്ഞവർഷം ജൂൺ ഒന്നാം തീയതിയാണ് പരാതിക്കാസ്പദമായ സംഭവങ്ങൾക്ക് തുടക്കം.യുവതിയെ കാറിൽ കണ്ണൂരിലേക്ക് കൊണ്ടുപോയ പ്രതി പയ്യാമ്പലത്തെ റിസോർട്ടിൽ ഒരു ദിവസം മുഴുവനും തടങ്കലിലാക്കി പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി വീണ്ടും പീഡിപ്പിച്ചുവെന്നാണ് പരാതി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. പ്രതി ഒളിവിലാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



