വാഷിംഗ്ടണ്‍ – ഗാസ മുനമ്പിലെ സാഹചര്യം പരിഹരിക്കാന്‍ സഹായിച്ച രാജ്യങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നന്ദി പറഞ്ഞു. ഈ ദിവസം സവിശേഷവും അഭൂതപൂര്‍വവുമാണ്. ഈ പദ്ധതി വികസിപ്പിക്കാന്‍ സഹായിച്ച സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, മറ്റ് നിരവധി രാജ്യങ്ങള്‍… എല്ലാ രാജ്യങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. നിരവധി ആളുകള്‍ കഠിനമായി പോരാടി. ഇതൊരു വലിയ ദിവസമാണ്. കാര്യങ്ങള്‍ എങ്ങിനെ പോകുമെന്ന് നമുക്ക് കാണാം. ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് നമ്മുടെ കടമയാണ്.
ബന്ദികളെ അവരുടെ വീടുകളിലേക്ക് തിരികെ എത്തിക്കുക എന്നതാണ് ഞാന്‍ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചില ബന്ദികള്‍, നിര്‍ഭാഗ്യവശാല്‍, അവര്‍ ഏത് സാഹചര്യത്തിലാണെന്ന് നിങ്ങള്‍ക്കറിയാം. പക്ഷേ, അവരുടെ കുടുംബങ്ങള്‍ ജീവിച്ചിരിക്കുന്നവരെ പോലെ അവരും മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നു. ഇത് ഒരു പ്രത്യേക ദിവസമാണ്. എല്ലാവര്‍ക്കും നന്ദി, സഹായിച്ച രാജ്യങ്ങള്‍ക്ക് നന്ദി. മിഡില്‍ ഈസ്റ്റിലെ സമാധാനത്തിനായി എല്ലാവരും ഒന്നിച്ചു. ഞങ്ങള്‍ സമാധാനത്തിനോട് വളരെ അടുത്താണ്. എല്ലാവരോടും ഞാന്‍ നീതിപൂര്‍വം പെരുമാറും -ട്രംപ് പറഞ്ഞു.