റിയാദ്- സൗദി അറേബ്യയില്‍ മിക്ക പ്രവിശ്യയിലും നാളെ മുതല്‍ ബുധനാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദില്‍ പൊടിക്കാറ്റിനും കനത്ത മഴക്കും സാധ്യതയുണ്ട്. തലസ്ഥാന നഗരിക്ക് പുറമെ മജ്മ, താദിഖ്, മറാത്ത്, അല്‍ഗാത്ത്, സുല്‍ഫി, ശഖ്റ, റുമാ, ഹുറൈമല, ദര്‍ഇയ, ദുര്മാ, മുസാഹ്മിയ, അല്‍ഖര്‍ജ്, ഹോത്ത ബനീ തമീം, ഹരീഖ്, വാദി ദവാസിര്‍, സുലൈല്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, ഈസ്റ്റേണ്‍ പ്രവിശ്യ, അസീര്‍, നജ്റാന്, ജിസാന്‍, ഹായില്‍, അല്‍ഖസീം, അല്‍ബാഹ എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യതയുളളത്. മക്ക പ്രവിശ്യയില്‍ നേരിയ മഴക്ക് സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group