Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 16
    Breaking:
    • ഗാസയില്‍ ഇസ്രായില്‍ നടത്തിയത് വംശഹത്യ; യു.എന്‍ അന്വേഷണ കമ്മീഷന്‍
    • കുവൈത്തിൽ ഗതാഗത നിയമലംഘനം; സോഷ്യൽ മീഡിയ ദൃശ്യങ്ങളും തെളിവാകും
    • ഖത്തറിൽ വാഹനങ്ങൾക്കും നമ്പർ പ്ലേറ്റുകൾക്കുമായുള്ള ലേലം നാളെ നടക്കും
    • ഗാസ ഹമാസിന്റെ ശവപ്പറമ്പായി മാറുമെന്ന് ഇസ്രായില്‍
    • സ്വർണം എക്കാലത്തെയും ഉയർന്ന നിലയിൽ; പണിക്കൂലി ഇല്ലാതെ സ്വര്‍ണം കിട്ടുമോയെന്ന് യുഎഇയിലെ ഉപഭോക്താക്കള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    റിയാദ് ഒഐസിസി ഓണപ്പൂരം 2025; പ്രവാസി മലയാളികളുടെ ഐക്യത്തിന്റെ മഹോത്സവം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/09/2025 Gulf Community Latest Pravasam Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണപ്പൂരം 2025 ഷിഫ റിമാസ് ഓഡിറ്റോറിയത്തിൽ വിപുലമായ കലാപരിപാടികളോടെ നടന്നു. കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും പ്രവാസി മലയാളികളുടെ ഐക്യവും പ്രതിഫലിപ്പിച്ച മഹോത്സവത്തിൽ ആയിരക്കണക്കിന് പ്രവാസികൾ പങ്കുചേർന്ന് ഓണാഘോഷത്തിന്റെ മാധുര്യം പങ്കുവെച്ചു. ഗാനമേളകളും, നൃത്താവിഷ്‌കാരങ്ങളും, മാവേലിയുടെ വരവും ഉൾപ്പെടെ നിറഞ്ഞുനിന്ന വേദി, പ്രവാസി മലയാളി സമൂഹത്തിന് മറക്കാനാകാത്ത ആഘോഷമായി മാറി.

    സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും ജനറൽ കൺവീനറുമായ രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷനായി. ഗ്ലോബൽ കമ്മിറ്റി ട്രഷറർ മജീദ് ചിങ്ങോലി പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി റിഷി ത്രിപതി മുഖ്യാതിഥിയായി പങ്കെടുത്ത്, മലയാളികളുടെ ഐക്യവും സാംസ്കാരിക ബന്ധവും നിലനിർത്തുന്നതിൽ ഇത്തരം പരിപാടികളുടെ പ്രാധാന്യം പ്രത്യേകം ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പരിപാടിക്ക് ആശംസകൾ നേർന്ന് അബ്ദുള്ള വല്ലാഞ്ചിറ, സക്കീർ ദാനത്ത്, യഹിയ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, നവാസ് വെള്ളിമാട് കുന്ന്, അമീർ പട്ടണത്ത്, സെയ്ഫ് കായംകുളം, അബ്ദുൽ കരീം കൊടുവള്ളി, റഷീദ് കൊളത്തറ, മൃദുല വിനീഷ്, അബ്ദുൽ സലിം അർത്തിയിൽ, സജീർ പൂന്തുറ, ബാലു കുട്ടൻ, സുരേഷ് ശങ്കർ, നാദിർഷ റഹ്മാൻ, റസാക്ക് പൂക്കോട്ടുമ്പാടം, ഷുക്കൂർ ആലുവ, റഹ്മാൻ മുനമ്പത്ത്, ജോൺസൺ മാർക്കോസ്, റഫീഖ് വെമ്പായം, ഷാനവാസ് മുനമ്പത്ത്, ഹക്കീം പട്ടാമ്പി, അഷ്റഫ് മേച്ചേരി, നസീർ മൂള്ളൂർക്കര, സിദ്ധീഖ് കല്ലുപറമ്പൻ, മാത്യൂ ജോസഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജനറൽ സെക്രട്ടറി നിഷാദ് ആലംങ്കോട് നന്ദിപ്രസംഗവും നടത്തി. അവതാരകനായി ബാസ്റ്റിൻ ജോർജ്ജ് പ്രവർത്തിച്ചു. അഖിനാസ് മാവേലിയായി വേദിയിലെത്തി.

    ഗാന-നൃത്ത പരിപാടികൾക്ക് പ്രത്യേക മികവ് നൽകി. അൽത്താഫ് കാലിക്കറ്റിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും, രഷ്മി വിനോദ് സംവിധാനം ചെയ്ത വൈദേഹി നൃത്തവിദ്യാലയത്തിന്റെ തിരുവാതിരയും, സ്വാതി ആദർശിന്റെ ആരവി ഡാൻസ് അക്കാദമിയുടെ കൈകൊട്ടിക്കളിയും സിനിമാറ്റിക് ഡാൻസും, ദിവ്യാ ഭാസ്ക്കരനും ആനന്ദ ലക്ഷ്മിയും അവതരിപ്പിച്ച സെമി ക്ലാസിക്കൽ നൃത്തവും, ബിന്ദു സാബുവിന്റെ നവ്യാ ഡാൻസ് അക്കാദമിയുടെ സിനിമാറ്റിക് നൃത്തവും വേദിയെ കലാത്സവമായി മാറ്റി.

    സ്ത്രീകളുടെ കൂട്ടായ്മയായ വനിതാ വേദി ഒരുക്കിയ അത്തപ്പൂക്കളം പരിപാടിയുടെ പ്രധാന ആകർഷണമായി. നാട്ടിൽ നിന്നും കൊണ്ടുവന്ന പൂക്കൾ ഉപയോഗിച്ച് ഒരുക്കിയ പൂക്കളത്തിന് ജാൻസി പ്രഡിൻ, സൈഫുന്നീസ സിദ്ദീഖ്, ഷിംന നൗഷാദ്, ജോജി ബിനോയ്, ശരണ്യ ആഘോഷ്, മോളിഷാ ഷാജി എന്നിവർ നേതൃത്വം നൽകി.

    ഭക്ഷണ വിതരണത്തിന് ജയൻ കൊടുങ്ങല്ലൂർ, ബിനോയ് മത്തായി, ഷരീഖ് തൈക്കണ്ടി, ഹാഷിം കുഞ്ഞ് ആലപ്പുഴ, ഹരീന്ദ്രൻ കണ്ണൂർ, ജയിംസ് മാത്യു എറണാകുളം, അലക്സാണ്ടർ, ഉണ്ണികൃഷ്ണൻ വാഴൂർ, മുഹമ്മദ് തുരുത്തി, സുധീർ ഖാൻ തൊപ്പിചന്ത, റിയാസ് തെന്നൂർ, ഭാസ്ക്കരൻ മഞ്ചേരി, അൻസാർ നെയ്തല്ലൂർ, മുജീബ് പൂന്താനം, മുനീർ കണ്ണൂർ, ഷാഫി കല്ലറ, ഹാഷിം കണ്ണാടിപറമ്പ്, സൈനുദ്ധീൻ വെട്ടത്തൂർ, ഷറഫു ചിറ്റൻ, മുഹമ്മദ് നിസാർ കൊല്ലം, ജയിൻ പത്തനംതിട്ട, ത്വൽഹത്ത് തൃശൂർ, സക്കീർ കലൂർ, മണികണ്ടൻ കണ്ണൂർ, മുത്തു പാണ്ടിക്കാട്, അക്ബർ ബാദുഷ, റിയാസ് തേനൂർ, അൻസാർ വർക്കല, അൻസായി ഷൗക്കത്ത്, മജീദ് മൈത്രി, നിസാർ പള്ളികശ്ശേരി, ഗഫൂർ തൃശൂർ, ജ്വോതിഷ്, മുരുകൻ, അൻഷാദ്, സാദിഖ് സി.കെ, ബൈജു പാണ്ടികശാല, അൻസാരി കോട്ടയം, സമദ് വയനാട്, നിഹാൽ, ആദിൽ, ജോമോൻ ഓണമ്പള്ളി, സജീവ് വള്ളിക്കുന്നം, അൻസാർ പള്ളിക്കര, ബാബു പട്ടാമ്പി, ഷാമിർ ഹവാസ്, എൽഖൻ ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.

    സംഘടനയുടെ വിവിധ ഭാരവാഹികൾ, വിവിധ ജില്ല പ്രസിഡന്റുമാർ, പ്രവർത്തകർ തുടങ്ങി നിരവധി പേർ കമ്മിറ്റികളുടെ ഭാഗമായി പ്രവർത്തിച്ചു. രാജു പാപ്പുള്ളി, നാസർ ലെയ്സ്, മുഹമ്മദ് ഖാൻ, നാസർ മാവൂർ, സഫീർ ബുർഹാൻ, വിൻസന്റ് തിരുവനന്തപുരം, സന്തോഷ് കണ്ണൂർ, സിജോ വയനാട്, നാസർ വലപ്പാട്, നസീർ ഹനീഫ, ബഷീർ കോട്ടയം, ബാബുകുട്ടി പത്തനംതിട്ട, ഷിഹാബ് പാലക്കാട്, ഷാജി മടത്തിൽ, ഒമർ ഷരീഫ്, ഷംസീർ പാലക്കാട്, ഹാഷിം പാപ്പിനശ്ശേരി, മൊയ്തീൻ പാലക്കാട്, വഹീദ് വാഴക്കാട്, ജംഷാദ് തുവ്വൂർ, അലക്സ് കൊട്ടാരക്കര, റഫീഖ് പട്ടാമ്പി, സക്കീർ കലൂർ, സുജിത്ത് കണ്ണൂർ, ഷഫീഖ് കണ്ണൂർ, സഹീർ പാലക്കാട്, അൻസാർ പാലക്കാട്, ഇബ്രാഹിം തൃശൂർ, വിനീഷ് വിജയൻ, നന്ദകുമാർ പത്തനംതിട്ട, ജോണി ജോസഫ്, സഞ്ജു തൃശൂർ, ഷൈജു ആലപ്പുഴ, യൂനുസ് സലീം പത്തനംതിട്ട തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.

    റിയാദ് ഒഐസിസി ഒരുക്കിയ ഓണപ്പൂരം 2025, പ്രവാസി മലയാളികൾക്ക് നാട്ടിന്റെ ഓർമ്മകളും ഐക്യത്തിന്റെ ശക്തിയും സമ്മാനിച്ച സാംസ്കാരിക മഹോത്സവമായി ചരിത്രത്തിൽ പതിഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala pravasi sangham malayali OICC OICC Riyadh Event Onam celebrations Pravasi Riyad Saudi soudi arabia
    Latest News
    ഗാസയില്‍ ഇസ്രായില്‍ നടത്തിയത് വംശഹത്യ; യു.എന്‍ അന്വേഷണ കമ്മീഷന്‍
    16/09/2025
    കുവൈത്തിൽ ഗതാഗത നിയമലംഘനം; സോഷ്യൽ മീഡിയ ദൃശ്യങ്ങളും തെളിവാകും
    16/09/2025
    ഖത്തറിൽ വാഹനങ്ങൾക്കും നമ്പർ പ്ലേറ്റുകൾക്കുമായുള്ള ലേലം നാളെ നടക്കും
    16/09/2025
    ഗാസ ഹമാസിന്റെ ശവപ്പറമ്പായി മാറുമെന്ന് ഇസ്രായില്‍
    16/09/2025
    സ്വർണം എക്കാലത്തെയും ഉയർന്ന നിലയിൽ; പണിക്കൂലി ഇല്ലാതെ സ്വര്‍ണം കിട്ടുമോയെന്ന് യുഎഇയിലെ ഉപഭോക്താക്കള്‍
    16/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version