Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 16
    Breaking:
    • കാൽപന്തു പ്രേമികളുടെ ആവേശത്തിലായിത്താൻ ചാമ്പ്യൻസ് ലീഗ് ; ഇന്ന് കിക്കോഫ്
    • സാംസ്‌കാരിക അവകാശ വാദങ്ങള്‍ക്കിടയില്‍ സമൂഹത്തില്‍ മൂല്യം നഷ്ടപ്പെടുന്നു -ഡോ.അബ്ദുസ്സമദ് സമദാനി
    • പ്രവാസി കുടുംബാംഗങ്ങൾക്കുള്ള ‘നോർക്ക കെയർ’ നവംബർ ഒന്നു മുതൽ
    • ഗള്‍ഫ് പശ്ചാത്തലത്തില്‍ മലയാളത്തിലാദ്യമായി വന്ന റോഡ് മൂവി; ‘ടു മെന്‍’ 19 മുതല്‍ ഓടിടി സ്ട്രീമിംഗ്
    • ഓട്ടോ ഗോ; അബൂദബിയിൽ തരംഗമായി ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    കൂടുതല്‍ പണമയക്കാം, സ്വര്‍ണ്ണവും വാങ്ങാം;യുഎഇ പ്രവാസികള്‍ക്ക് യുപിഐ പ്രതിദിന പരിധി ഉയര്‍ത്തി

    പ്രതിദിനം 1 മില്യണ്‍ രൂപ വരെ യുപിഐ വഴി കൈമാറ്റം ചെയ്യാന്‍ കഴിയുമെന്ന് നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. 2025 സെപ്റ്റംബര്‍ 15 മുതല്‍ പുതുക്കിയ തുക പരിധി നിലവില്‍ വന്നു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/09/2025 UAE Happy News Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    UPI
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ-യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ ജീവിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് യുപിഐ പണമിടപാട് പരിധി ഉയര്‍ത്തി കൂടുതല്‍ സൗകര്യമൊരുക്കി അധികൃതര്‍. ഇപ്പോള്‍ പ്രതിദിനം 1 മില്യണ്‍ രൂപ വരെ യുപിഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയിസ്) വഴി കൈമാറ്റം ചെയ്യാന്‍ കഴിയുമെന്ന് നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു.

    ഓരോരുത്തര്‍ക്കും യുപിഐ ആപ്പ് വഴിയുള്ള പ്രതിദിന ഇടപാടുകളുടെ പരിധിയിലാണ് മാറ്റം വരുത്തിയത്. 2025 സെപ്റ്റംബര്‍ 15 മുതല്‍ പുതുക്കിയ തുക പരിധി നിലവില്‍ വന്നു. പ്രതിദിന ഇടപാട് പരിധികള്‍ ഉയര്‍ത്തിയതിനാല്‍ ഉയര്‍ന്ന മൂല്യമുള്ള പേയ്മെന്റുകള്‍ നടക്കും. ഇത് യുഎഇയിലും ഇന്ത്യയിലും സാമ്പത്തിക രംഗത്ത് ഉണര്‍വ്വിന് കാരണമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
    നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, ഇഎംഐ-കള്‍, യാത്ര എന്നിവക്കെല്ലാം പരിധി ഉയര്‍ത്തിയത് പ്രയോജനപ്രദമാവുമെന്ന് വിവിധ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് ലക്ഷം രൂപ വരെ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളോ മറ്റ് ആഭരണങ്ങളോ പ്രതിദിനം വാങ്ങാം. ഒരു ഇടപാടിന് 200,000 രൂപയാണ് പരിധി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒന്നിലധികം നിക്ഷേപങ്ങള്‍ നടത്തുന്നതോ വീട്ടിലേക്ക് പണം അയയ്ക്കുന്നതോ ആയ യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് ചെക്കുകളെയോ മന്ദഗതിയിലുള്ള ബാങ്കിംഗ് ചാനലുകളെയോ ആശ്രയിക്കാതെ വേഗതയേറിയതും സുരക്ഷിതവുമായ ഉയര്‍ന്ന മൂല്യമുള്ള പേയ്മെന്റുകളും യുപിഐ വഴി സാധ്യമാവുമെന്നതും ഈ പരിധി പുതുക്കിയതിലൂടെ സാധ്യമാവുകയാണ്.
    മൂലധന വിപണികള്‍, ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് ഓരോ ഇടപാടിനും പരിധി 5 ലക്ഷം രൂപയാക്കി ഉയര്‍ത്തി (നേരത്തെ 2 ലക്ഷം രൂപയായിരുന്നു), പ്രതിദിന പരിധി ഇപ്പോള്‍ 10 ലക്ഷം രൂപ വരെ ആകാം. സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ്‌പ്ലേസ്, യാത്രാ ബുക്കിംഗുകള്‍, വായ്പ തിരിച്ചടവുകള്‍, ഇഎംഐ-കള്‍ എന്നിവയ്ക്കും പ്രതിദിന പരിധി 10 ലക്ഷം രൂപയായി ഉയര്‍ത്തി.

    ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ക്ക് ഒറ്റത്തവണ പേയ്മെന്റ് ഇപ്പോള്‍ 500,000 രൂപ വരെ ആകാം. ഈ കാറ്റഗറിയില്‍ പ്രതിദിന പരിധി 6 ലക്ഷം രൂപയാണ്. ആശുപത്രി, വിദ്യാഭ്യാസ പേയ്മെന്റുകള്‍ എന്നിവക്ക് പ്രതിദിന പരിധി 1 മില്യണ്‍ രൂപയായി തുടരുന്നുണ്ട്. അതേസമയം ഒരു ഇടപാടിന് 5 ലക്ഷം രൂപയാണ് പരിധി. സര്‍ക്കാര്‍ വക സെക്യൂരിറ്റീസ്, ആര്‍ബിഐ നേരിട്ടുള്ള നിക്ഷേപങ്ങള്‍ എന്നിവക്ക് പ്രതിദിന പരിധി 1 മില്യണ്‍ രൂപ. 20 ബില്യണ്‍ ഇടപാടുകള്‍ (34% വാര്‍ഷിക വര്‍ധനവ്). ഇടപാട് മൂല്യത്തില്‍ 24.85 ട്രില്യണ്‍ രൂപ (21% വാര്‍ഷിക വര്‍ധനവ്).
    പ്രതിദിന ശരാശരിയെന്നത് 801.77 ബില്യണ്‍ രൂപയുടെ 645 ദശലക്ഷം ഇടപാടുകള്‍ ആണെന്നും എന്‍പിസിഐ വിശദീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    cash limit Gold UAE upi app UPI Payment UPI transactions
    Latest News
    കാൽപന്തു പ്രേമികളുടെ ആവേശത്തിലായിത്താൻ ചാമ്പ്യൻസ് ലീഗ് ; ഇന്ന് കിക്കോഫ്
    16/09/2025
    സാംസ്‌കാരിക അവകാശ വാദങ്ങള്‍ക്കിടയില്‍ സമൂഹത്തില്‍ മൂല്യം നഷ്ടപ്പെടുന്നു -ഡോ.അബ്ദുസ്സമദ് സമദാനി
    16/09/2025
    പ്രവാസി കുടുംബാംഗങ്ങൾക്കുള്ള ‘നോർക്ക കെയർ’ നവംബർ ഒന്നു മുതൽ
    16/09/2025
    ഗള്‍ഫ് പശ്ചാത്തലത്തില്‍ മലയാളത്തിലാദ്യമായി വന്ന റോഡ് മൂവി; ‘ടു മെന്‍’ 19 മുതല്‍ ഓടിടി സ്ട്രീമിംഗ്
    16/09/2025
    ഓട്ടോ ഗോ; അബൂദബിയിൽ തരംഗമായി ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ
    16/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version