ദുബൈ-യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ ജീവിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് യുപിഐ പണമിടപാട് പരിധി ഉയര്‍ത്തി കൂടുതല്‍ സൗകര്യമൊരുക്കി അധികൃതര്‍. ഇപ്പോള്‍ പ്രതിദിനം 1 മില്യണ്‍ രൂപ വരെ യുപിഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയിസ്) വഴി കൈമാറ്റം ചെയ്യാന്‍ കഴിയുമെന്ന് നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു.
ഓരോരുത്തര്‍ക്കും യുപിഐ ആപ്പ് വഴിയുള്ള പ്രതിദിന ഇടപാടുകളുടെ പരിധിയിലാണ് മാറ്റം വരുത്തിയത്. 2025 സെപ്റ്റംബര്‍ 15 മുതല്‍ പുതുക്കിയ തുക പരിധി നിലവില്‍ വന്നു. പ്രതിദിന ഇടപാട് പരിധികള്‍ ഉയര്‍ത്തിയതിനാല്‍ ഉയര്‍ന്ന മൂല്യമുള്ള പേയ്മെന്റുകള്‍ നടക്കും. ഇത് യുഎഇയിലും ഇന്ത്യയിലും സാമ്പത്തിക രംഗത്ത് ഉണര്‍വ്വിന് കാരണമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, ഇഎംഐ-കള്‍, യാത്ര എന്നിവക്കെല്ലാം പരിധി ഉയര്‍ത്തിയത് പ്രയോജനപ്രദമാവുമെന്ന് വിവിധ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് ലക്ഷം രൂപ വരെ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളോ മറ്റ് ആഭരണങ്ങളോ പ്രതിദിനം വാങ്ങാം. ഒരു ഇടപാടിന് 200,000 രൂപയാണ് പരിധി.
ഒന്നിലധികം നിക്ഷേപങ്ങള്‍ നടത്തുന്നതോ വീട്ടിലേക്ക് പണം അയയ്ക്കുന്നതോ ആയ യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് ചെക്കുകളെയോ മന്ദഗതിയിലുള്ള ബാങ്കിംഗ് ചാനലുകളെയോ ആശ്രയിക്കാതെ വേഗതയേറിയതും സുരക്ഷിതവുമായ ഉയര്‍ന്ന മൂല്യമുള്ള പേയ്മെന്റുകളും യുപിഐ വഴി സാധ്യമാവുമെന്നതും ഈ പരിധി പുതുക്കിയതിലൂടെ സാധ്യമാവുകയാണ്.
മൂലധന വിപണികള്‍, ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് ഓരോ ഇടപാടിനും പരിധി 5 ലക്ഷം രൂപയാക്കി ഉയര്‍ത്തി (നേരത്തെ 2 ലക്ഷം രൂപയായിരുന്നു), പ്രതിദിന പരിധി ഇപ്പോള്‍ 10 ലക്ഷം രൂപ വരെ ആകാം. സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ്‌പ്ലേസ്, യാത്രാ ബുക്കിംഗുകള്‍, വായ്പ തിരിച്ചടവുകള്‍, ഇഎംഐ-കള്‍ എന്നിവയ്ക്കും പ്രതിദിന പരിധി 10 ലക്ഷം രൂപയായി ഉയര്‍ത്തി.
ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ക്ക് ഒറ്റത്തവണ പേയ്മെന്റ് ഇപ്പോള്‍ 500,000 രൂപ വരെ ആകാം. ഈ കാറ്റഗറിയില്‍ പ്രതിദിന പരിധി 6 ലക്ഷം രൂപയാണ്. ആശുപത്രി, വിദ്യാഭ്യാസ പേയ്മെന്റുകള്‍ എന്നിവക്ക് പ്രതിദിന പരിധി 1 മില്യണ്‍ രൂപയായി തുടരുന്നുണ്ട്. അതേസമയം ഒരു ഇടപാടിന് 5 ലക്ഷം രൂപയാണ് പരിധി. സര്‍ക്കാര്‍ വക സെക്യൂരിറ്റീസ്, ആര്‍ബിഐ നേരിട്ടുള്ള നിക്ഷേപങ്ങള്‍ എന്നിവക്ക് പ്രതിദിന പരിധി 1 മില്യണ്‍ രൂപ. 20 ബില്യണ്‍ ഇടപാടുകള്‍ (34% വാര്‍ഷിക വര്‍ധനവ്). ഇടപാട് മൂല്യത്തില്‍ 24.85 ട്രില്യണ്‍ രൂപ (21% വാര്‍ഷിക വര്‍ധനവ്).
പ്രതിദിന ശരാശരിയെന്നത് 801.77 ബില്യണ്‍ രൂപയുടെ 645 ദശലക്ഷം ഇടപാടുകള്‍ ആണെന്നും എന്‍പിസിഐ വിശദീകരിച്ചു.