Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 7
    Breaking:
    • ഏഷ്യാ കപ്പ്; ടിക്കറ്റുകൾ ഇപ്പോൾ ദുബൈ, അബുദാബി സ്റ്റേഡിയങ്ങളിൽ
    • കേരളത്തിൻ്റെ വാനമ്പാടിക്ക് ആദരവ്; കെ.എസ് ചിത്രയുടെ സംഗീത മഴ ആസ്വദിച്ച് ആയിരങ്ങൾ
    • ചന്ദ്രഗ്രഹണം; യുഎഇയിൽ ഇന്ന് അപൂർവ്വമായ ‘ബ്ലഡ് മൂൺ’ കാണാം
    • ലഹരി ഉപയോഗ കേസുകളിലെ പ്രതികളെ നാടുകടത്തില്ല; ഭേദഗതിയുമായി യു.എ.ഇ
    • സുഡാനിൽ സ്വർണ ഖനി തകർന്ന് ആറ് മരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ഗ്രഹണ നമസ്‌കാരം നിർവഹിക്കും

    സമയ  വ്യത്യാസങ്ങള്‍ ഇല്ലാതെ ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികൾ  ഒരേസമയം നടത്തുന്ന ഏക നമസ്‌കാരമാണിത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/09/2025 World Gulf Middle East Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    image credits - AajTak
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയിലെ പള്ളികളിൽ ഇന്ന് രാത്രി ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കാന്‍ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശിച്ചു.ഈ സമയങ്ങളിൽ ദൈവ ഭക്തി  വര്‍ധിപ്പിക്കണമെന്നും കൂടാതെ പാപമോചനം തേടാൻ തക്ബീറുകൾ ചൊല്ലാനും ദാനധര്‍മ്മങ്ങളും ചെയ്ത് വിശ്വാസികൾ ദൈവത്തോട് കൂടുതൽ അടുക്കാൻ ഇമാമുമാര്‍  വഴികാട്ടണമെന്നും മന്ത്രി വ്യക്തമാക്കി.

    മക്കയിലെ വിശുദ്ധ ഹറമിലും രാജ്യത്തെ മറ്റു പള്ളികളിലും രാത്രി ഒമ്പതു മണിക്കാണ് ഗ്രഹണ നമസ്‌കാരം ആരംഭിക്കുക. ഹറം ഇമാം ശൈഖ് ബദ്ര്‍ അല്‍തുര്‍ക്കിയായിരിക്കും ഗ്രഹണ നമസ്‌കാരത്തിന് നേതൃത്വം വഹിക്കുകയെന്നും  ഹറംകാര്യ വകുപ്പ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി അറേബ്യ ഉള്‍പ്പെടെ മിക്ക അറബ്, ഇസ്‌ലാമിക രാജ്യങ്ങളിൽ ഇന്ന് രാത്രി ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും.

    സൗദിയില്‍  വൈകിട്ട്  7.27 ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം രാത്രി 8.30 ന് പൂര്‍ണതയിലെത്തുമെന്ന് അല്‍ഖസീം സര്‍വകലാശാലയിലെ മുന്‍ കാലാവസ്ഥാ പ്രൊഫസര്‍ ഡോ.  പറഞ്ഞു. രാത്രി 9.11 ന്  ഉച്ചസ്ഥായിയിലെതുന്ന ഗ്രഹണം  രാത്രി 10.56 ന്  പൂർണ്ണമായും  അവസാനിക്കുമെന്ന് അബ്ദുല്ല അല്‍മിസ്നദ് അറിയിച്ചു.

    3 മണിക്കൂറും 29 മിനിറ്റുമായിരിക്കും ഗ്രഹണം നീണ്ടുനിൽക്കുക എന്നും
    ഇതില്‍ 82 മിനിറ്റ് പൂര്‍ണ ഗ്രഹണമായിരിക്കും. ലോകത്തെ ഏകദേശം 700 കോടി ജനങ്ങൾക്ക്   ഒരേ സമയം ഗ്രഹണം കാണാന്‍ സാധിക്കുമെന്നും അല്‍മിസ്നദ് വ്യക്തമാക്കി

    ഗ്രഹണം ആരംഭിച്ച് മിനിറ്റുകള്‍ക്കു ശേഷമായിരിക്കും നമസ്‌കാരം ആരംഭിക്കുക. സമയ  വ്യത്യാസങ്ങള്‍ ഇല്ലാതെ ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികൾ  ഒരേസമയം നടത്തുന്ന ഏക നമസ്‌കാരമാണിത്.

    ഇനി അടുത്ത ചന്ദ്രഗ്രഹണം സൗദിയിൽ ദൃശ്യമാവുക 2028 ജൂലൈ ആറിനായിരിക്കും. മാത്രമല്ല 2027 ആഗസ്റ്റ് രണ്ടു വരെ രാജ്യത്ത് സൂര്യ, ചന്ദ്രഗ്രഹണങ്ങൾ ദൃശ്യമാകില്ലയെന്നും അല്‍മിസ്നദ് ചൂണ്ടിക്കാട്ടി. 2027 ആഗസ്റ്റ് രണ്ടിന് സൗദി ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കാഴ്ചകളിലൊന്നായ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുമെന്നും ജിദ്ദ, മക്ക, തായിഫ്, അല്‍ബാഹ, അബഹ, നജ്റാന്‍, ജിസാന്‍ എന്നീ നഗരങ്ങളിലെല്ലാം വളരെ വ്യക്തമായി കാണാൻ സാധിക്കും.

    പിന്നീട് 730 വർഷങ്ങൾക്ക് ശേഷം അഥവാ 2755 ഡിസംബറില്‍ മാത്രമേ പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുകയെന്നും   ഇദ്ദേഹം വ്യക്തമാക്കി.
    ദൈവവചനങ്ങൾ സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് ചന്ദ്രനും സൂര്യനും സഞ്ചരിക്കുന്നത്. ഇത് സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ടിവൈദഗ്ധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അല്‍മിസ്നദ് അഭിപ്രായപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    arab countries Grahana niskaram isla islamic believer islamic countries Saud Arabia World
    Latest News
    ഏഷ്യാ കപ്പ്; ടിക്കറ്റുകൾ ഇപ്പോൾ ദുബൈ, അബുദാബി സ്റ്റേഡിയങ്ങളിൽ
    07/09/2025
    കേരളത്തിൻ്റെ വാനമ്പാടിക്ക് ആദരവ്; കെ.എസ് ചിത്രയുടെ സംഗീത മഴ ആസ്വദിച്ച് ആയിരങ്ങൾ
    07/09/2025
    ചന്ദ്രഗ്രഹണം; യുഎഇയിൽ ഇന്ന് അപൂർവ്വമായ ‘ബ്ലഡ് മൂൺ’ കാണാം
    07/09/2025
    ലഹരി ഉപയോഗ കേസുകളിലെ പ്രതികളെ നാടുകടത്തില്ല; ഭേദഗതിയുമായി യു.എ.ഇ
    07/09/2025
    സുഡാനിൽ സ്വർണ ഖനി തകർന്ന് ആറ് മരണം
    07/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version