ജിദ്ദ ഈദ് ദിനത്തിലെ ആഘോഷം വ്യത്യസ്തമാക്കി ജിദ്ദ അസീസിയയിലെ മലയാളി കൂട്ടം. പെരുന്നാള്‍ നിസ്കാരത്തിനുശേഷം ഒത്തുകൂടിയ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ലോകസമാധാനത്തിനും ഫലസ്തീനിലെ മനുഷ്യ കൂട്ടക്കുരുതിക്കുമെതിരെ പ്രാര്‍ഥിച്ചു കൊണ്ടാണ് വ്യത്യസ്തത പുലര്‍ത്തിയത്. പുണ്യമാസമായ റമദാനില്‍ പോലും ഫലസ്തീന് ജനതക്ക് നേരെ നടക്കുന്ന നരനായാട്ട് മനുഷ്യകുലത്തിന് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഇതിനെതിരെ ലോകജനത അണിനിരക്കേണ്ടതുണ്ടെന്നും ഷജീര്‍ കണിയാപുരം അഭിപ്രായപ്പെട്ടു. അഷ്റഫ് പാളയാട്ട്, കാസിം പന്തിരിക്കര, ജിഫ്ത്തികർ, ഷംനാദ് കണിയാപുരം, സാജിദ് തലശ്ശേരി, നജീബ് തുടങ്ങിയവർ ഈദ് ആശംസകള്‍ അര്‍പ്പിച്ചു. വരുംദിനങ്ങൾ സ്നേഹത്തിന്റെയും സന്തോഷത്തിൻ്റെയും ആകട്ടെ എന്ന് ആശംസിച്ചു. ഇതിന്റെ ഭാഗമായി വെള്ള പനിനീര്‍പുഷ്പങ്ങള്‍ പരസ്പരം കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group