ഗാസ- ഗാസയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മൂന്ന് ആൺമക്കളും മൂന്ന് പേരക്കുട്ടികളും കൊല്ലപ്പെട്ടു.തങ്ങളുടെ കുടുംബാംഗങ്ങളെ ഇസ്രായിൽ സൈന്യം കൊലപ്പെടുത്തിയാലും ആവശ്യങ്ങളിൽനിന്ന് പിറകോട്ട് പോകില്ലെന്ന് ഇസ്മായിൽ ഹനിയ വ്യക്തമാക്കി. ഇസ്മായിൽ ഹനിയയുടെ മകൻ ഹസീം ഇസ്മായിൽ, മകൾ അമൽ, അമീർ ഇസ്മായിൽ ഹനിയ, മകൻ ഖാലിദ്, മകൾ റസാൻ, മുഹമ്മദ് ഇസ്മായിൽ ഹനിയ എന്നിവരാണ് കൊല്ലപ്പെട്ടത്.ഇസ്രായിൽ ആക്രമണത്തിൽ ഇതേവരെ തനിക്ക് നിരവധി കുടുംബാംഗങ്ങളെയും പേരക്കുട്ടികളെയും നഷ്ടമായതായി ഇസ്മായിൽ ഹനിയ പറഞ്ഞു.
“രക്തസാക്ഷികളുടെ രക്തത്തിലൂടെയും പരിക്കേറ്റവരുടെ വേദനയിലൂടെയും ഞങ്ങൾ പ്രത്യാശ സൃഷ്ടിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു, നമ്മുടെ ജനങ്ങൾക്കും നമ്മുടെ രാജ്യത്തിനും സ്വാതന്ത്ര്യം സൃഷ്ടിക്കുന്നു- ഇസ്മായിൽ ഹനിയ പറഞ്ഞു.