Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 18
    Breaking:
    • പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്, ബന്ദി മോചനം രണ്ട് ഘട്ടങ്ങളിൽ
    • ജീവൻ പണയം വെച്ച് സൗദി യുവാവിന്റെ അതിസാഹസം; തീപിടിച്ച ട്രക്ക് സുരക്ഷിത സ്ഥലത്തേക്ക് ഓടിച്ചു കയറ്റി തടഞ്ഞത് വൻ ദുരന്തം
    • ഇസ്രായിലി ബന്ദികളുടെ മോചനത്തിന് ഹമാസിനെ നശിപ്പിക്കണമെന്ന് ട്രംപ്
    • പോളിങ് ബൂത്തിലെ സിസിടിവി: സ്ത്രീകളുടെ അനുവാദം വാങ്ങിയോ? തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പ്രകാശ് രാജ്
    • കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ജനങ്ങൾക്ക് വിശ്വാസം കുറയുന്നതായി സർവ്വേ ഫലം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ക്യാമ്പസുകളിലെ ലഹരി വ്യാപനം തടയാൻ പഴുതടച്ച നിയമങ്ങൾ കൊണ്ടുവരണം : വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന നേതൃസംഗമം

    29-ാമത് വിസ്‌ഡം പ്രോഫ്കോൺ ഒക്ടോബർ 10,11,12 തീയതികളിൽ മംഗളുരുവിൽ വെച്ച് നടക്കും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/08/2025 Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രോഫ്കോണിന്റെ ഭാഗമായി സംഘടിപ്പിച്ച നേതൃസംഗമം വിസ്ഡം യൂത്ത് സംസ്ഥാന ട്രഷറർ ഡോ. അൻഫസ് മുക്രം ഉദ്ഘാടനം നിർവഹിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മംഗളുരു– ക്യാമ്പസുകളിലെയും ഹോസ്റ്റലുകളിലെയും ലഹരി വ്യാപനത്തിന് പഴുതുകളടച്ച നിയമങ്ങൾ അനിവാര്യമാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന നേതൃസംഗമം. സിന്തറ്റിക് ലഹരിയുടെ ഉറവിടങ്ങളെ തേടിയുള്ള അന്വേഷണം കാര്യക്ഷമമായി നടക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. മംഗളുരുവിൽ വച്ച് ഒക്ടോബർ 10, 11, 12 തീയതികളിൽ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ വിദ്യാർഥികളുടെ ആഗോള സമ്മേളനമായ പ്രോഫ്കോണിന്റെ ഭാഗമായി നടന്ന നേതൃസംഗമം വിസ്ഡം യൂത്ത് സംസ്ഥാന ട്രഷറർ ഡോ. അൻഫസ് മുക്രം ഉദ്ഘാടനം നിർവഹിച്ചു.

    വിദ്യാര്‍ത്ഥി സമൂഹത്തിന് ധാർമിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുക, പ്രൊഫഷണല്‍ മേഖലയിലെ പുതിയ ഉപരിപഠന സാധ്യതകളും തൊഴില്‍ മേഖലകളും പരിചയപ്പെടുത്തുക, സോഷ്യല്‍ മീഡിയ ദുരുപയോഗത്തെ കുറിച്ച് ബോധവൽക്കരിക്കുക, വിദ്യാര്‍ത്ഥികളുടെ കഴിവുകളും മികവുകളും രാജ്യനന്മക്കും സാമൂഹ്യരംഗത്തും ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രോഫ്കോണ്‍ വർഷംതോറും സംഘടിപ്പിക്കുന്നത്. സിന്തറ്റിക് ഡ്രഗ്ഗുകളടക്കം വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരി വ്യാപനം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, അക്രമ രാഷ്ട്രീയം, ഡിപ്രഷൻ പോലുള്ള മാനസികാവസ്ഥകൾ, ആത്മഹത്യാ പ്രവണത തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിരോധമാണ് പ്രോഫ്കോണിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നും പ്രധാന പ്രൊഫഷണൽ ക്യാമ്പസുകളിൽ നിന്നുമുള്ള വിദ്യാർഥി വിദ്യാർഥിനികൾക്കായി 5 വ്യത്യസ്ത വേദികളിൽ, മലയാളം, ഇംഗ്ലീഷ്, കന്നട തുടങ്ങിയ ഭാഷകളിൽ കൂടുതൽ വൈവിധ്യങ്ങളോടെയാണ് ഇത്തവണ ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന ട്രഷറർ കെ മുഹമ്മദ്‌ ഷബീബ് അധ്യക്ഷത വഹിച്ചു. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി സി പി സലീം മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ.എസ്.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഹഫീസ് സ്വലാഹി, സെക്രട്ടറി യാസർ അൽ ഹികമി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. ഷഹബാസ് കെ അബ്ബാസ്, അസ്ഹർ അബ്ദുറസാഖ്, മുജാഹിദ് അൽ ഹികമി, സംസ്ഥാന സെക്രട്ടറി ജസീൽ മദനി കൊടിയത്തൂർ എന്നിവർ സംസാരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    latest malayalam news Mangaluru wisdom students
    Latest News
    പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്, ബന്ദി മോചനം രണ്ട് ഘട്ടങ്ങളിൽ
    18/08/2025
    ജീവൻ പണയം വെച്ച് സൗദി യുവാവിന്റെ അതിസാഹസം; തീപിടിച്ച ട്രക്ക് സുരക്ഷിത സ്ഥലത്തേക്ക് ഓടിച്ചു കയറ്റി തടഞ്ഞത് വൻ ദുരന്തം
    18/08/2025
    ഇസ്രായിലി ബന്ദികളുടെ മോചനത്തിന് ഹമാസിനെ നശിപ്പിക്കണമെന്ന് ട്രംപ്
    18/08/2025
    പോളിങ് ബൂത്തിലെ സിസിടിവി: സ്ത്രീകളുടെ അനുവാദം വാങ്ങിയോ? തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പ്രകാശ് രാജ്
    18/08/2025
    കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ജനങ്ങൾക്ക് വിശ്വാസം കുറയുന്നതായി സർവ്വേ ഫലം
    18/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version