Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 14
    Breaking:
    • നവാസ് പൂർണ ആരോഗ്യവാനാണെന്നു കരുതി, ശരീരം നൽകിയ സൂചനകൾ ശ്രദ്ധിക്കണമായിരുന്നു -നിയാസ് ബക്കർ
    • കിഷ്ത്വാർ ജില്ലയിൽ മേഘവിസ്‌ഫോടനം; 34 മരണം, നിരവധി പേരെ കാണാനില്ല
    • ജോട്ടയുടെ ഓർമയ്ക്ക് ചെൽസിയുടെ ആദരം; ക്ലബ് ലോകകപ്പ് ബോണസ് കുടുംബത്തിന് കൈമാറും
    • വിലക്കയറ്റത്തിൽ വലഞ്ഞ് പ്രവാസികൾ; അഞ്ച് വർഷത്തോളമായി യാതൊരു മാറ്റവുമില്ലാതെ ശമ്പളം
    • കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരിൽ ആറു മലയാളികൾ; ഇന്ത്യൻ എംബസി ഹെൽപ് ലൈൻ ആരംഭിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Entertainment»celebrities

    60 കോടിയുടെ തട്ടിപ്പ്; നടി ശില്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാക്കുറ്റം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/08/2025 celebrities India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ – മുംബൈ വ്യവസായിയിൽ നിന്നും 60 കോടി തട്ടിയെന്ന കേസിൽ ബോളിവുഡ് നടി ശില്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ കേസ്. വ്യവസായി ദീപക് കോത്താരിയുടെ പരാതിയിലാണ് പോലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്.

    ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലൂടെയാണ് 60 കോടി രൂപ തട്ടിയെടുത്തെന്നതാണ് ദീപക് കോത്താരിയുടെ പരാതി. 2015 മുതൽ 2023 വരെയുള്ള കാലയളവിലാണ് പണം തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹോം ഷോപ്പിങ്, ഓൺലൈൻ ഷോപ്പിങ് സേവനങ്ങളുമായാണ് ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തിച്ചിരുന്നത്. നിലവിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നില്ല. ബെസ്റ്റ് ഡീൽ ടിവിയുടെ 87.6 ശതമാനം ഓഹരികളും ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും പേരിലായിരുന്നു.

    ബിസിനസ്സ് വിപുലീകരണത്തിനായി നിക്ഷേപമെന്ന നിലയിൽ ദീപക് 2015 ഏപ്രിലിലാണ് ആദ്യ ഗഡുവായ 31.95 കോടി കൈമാറിയത്. 2016 മാർച്ചിൽ 28.54 കോടിയും കൈമാറി. എന്നാൽ 2016 സെപ്തംബറിൽ ശില്പ ഷെട്ടി കമ്പനിയുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചു. പിന്നാലെ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികളും തുടങ്ങി. ഇതോടെ താൻ നിക്ഷേപിച്ച പണത്തിനായി കോത്താരി താര ദമ്പതികളെ ബന്ധപ്പെട്ടെങ്കിലും ഇവർ പണം നൽകിയില്ല. ബിസിനസ്സ് ആവശ്യങ്ങൾക്കായി കൈപ്പറ്റിയ പണം ഇവർ വ്യക്തിപരമായ ചെലവുകൾക്കായി ഉപയോഗിച്ചെന്നും കോത്താരി പരാതിയിൽ പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cheating case financial fraud India
    Latest News
    നവാസ് പൂർണ ആരോഗ്യവാനാണെന്നു കരുതി, ശരീരം നൽകിയ സൂചനകൾ ശ്രദ്ധിക്കണമായിരുന്നു -നിയാസ് ബക്കർ
    14/08/2025
    കിഷ്ത്വാർ ജില്ലയിൽ മേഘവിസ്‌ഫോടനം; 34 മരണം, നിരവധി പേരെ കാണാനില്ല
    14/08/2025
    ജോട്ടയുടെ ഓർമയ്ക്ക് ചെൽസിയുടെ ആദരം; ക്ലബ് ലോകകപ്പ് ബോണസ് കുടുംബത്തിന് കൈമാറും
    14/08/2025
    വിലക്കയറ്റത്തിൽ വലഞ്ഞ് പ്രവാസികൾ; അഞ്ച് വർഷത്തോളമായി യാതൊരു മാറ്റവുമില്ലാതെ ശമ്പളം
    14/08/2025
    കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരിൽ ആറു മലയാളികൾ; ഇന്ത്യൻ എംബസി ഹെൽപ് ലൈൻ ആരംഭിച്ചു
    14/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version