ദോഹ: 2025–26 സീസൺ മുതൽ ഖത്തർ ഫുട്ബോൾ ലീഗ് മത്സരനിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ച് റഫറിമാരുമായി ചർച്ച നടത്തി ഖത്തർ ഫുട്ബോൾ അസോസിയേഷൻ. എലൈറ്റ് റഫറിമാരും അസോസിയേഷൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ചർച്ചയുടെ പ്രധാന ലക്ഷ്യം നിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ച് റഫറിമാരെ ബോധവൽക്കരിക്കലായിരുന്നു. മത്സര ശേഷം റഫറിമാർ തയ്യാറാക്കുന്ന റിപ്പോർട്ടിനെ കുറിച്ചും വിശദമായ ചര്‍ച്ച നടന്നു.
പ്രധാന മാറ്റങ്ങൾ:
- ലൈൻ-അപ്പ് നിയമം: കഴിഞ്ഞ സീസൺ വരെ ടീമുകൾ ലൈൻ അപ്പ് മത്സരത്തിന് ഒരു മണിക്കൂർ മുമ്പ് സമർപ്പിച്ചാൽ മതിയായിരുന്നു. ഇനി മുതൽ ഒന്നരമണിക്കൂർ (90 മിനുറ്റ്) മുമ്പ് തന്നെ നൽകണം.
- സബ്സ്റ്റിറ്റ്യൂഷൻ നിയമം: ഒരു കളിക്കാരൻ തലക്ക് പരിക്ക് പറ്റിയതായി സംശയമുണ്ടായാൽ സുരക്ഷയുടെ ഭാഗമായി ഉടൻ സബ്സ്റ്റിറ്റ്യൂഷൻ ചെയ്യണം
- ബെഞ്ചിലെ സ്റ്റാഫ് അംഗങ്ങൾ: കഴിഞ്ഞ സീസണിൽ പരമാവധി ഒമ്പത് പേർക്കാണ് സ്റ്റാഫ് അംഗങ്ങളായി ബെഞ്ചിൽ ഇരിക്കാനായിരുന്നത്. ഇവരുടെ എണ്ണം പതിനൊന്നായി ഉയർത്തി
- വിദേശ കളിക്കാരുടെ എണ്ണം: QNB സ്റ്റാർസ് ലീഗ്, 2-ആം ഡിവിഷൻ ലീഗ്, അമീർ കപ്പ്, പ്ലേ-ഓഫ് മത്സരങ്ങൾ എന്നിവയിൽ ഉൾപ്പെടുത്താവുന്ന വിദേശ പ്രൊഫഷണൽ കളിക്കാരുടെ എണ്ണത്തിൽ മാറ്റം വരുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group