Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 15
    Breaking:
    • മിഡിൽ ഈസ്റ്റ് സംഘർഷം: ബഹ്റൈൻ, സൗദി അറേബ്യ ഫോർമുല 1 ഗ്രാൻഡ് പ്രി റേസുകൾ റദ്ദാക്കാൻ സാധ്യത
    • ഉംറ വിസക്കാര്‍ ഏപ്രില്‍ 18ന് മടങ്ങണം- സൗദി ഹജ് മന്ത്രാലയം
    • ലേബര്‍ ക്യാമ്പില്‍ സാന്ത്വനമായി പാലക്കാട് പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍
    • പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ
    • പ്രയാസത്തിലും പ്രതിബദ്ധതയോടെ ദുബൈ കെഎംസിസി തൃശൂർ ജില്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ദുബൈയിൽ വീട് നിർമാണത്തിന് ക്ഷമാപണ ബോർഡ്: മുഹമ്മദ് അലി അൽഫലാസിയുടെ സന്ദേശം ഹൃദയം കീഴടക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/08/2025 UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അയല്‍വാസികളോട് ക്ഷമാപണം നടത്തി വീട് നിര്‍മാണ സ്ഥലത്തിനു മുന്നില്‍ മുഹമ്മദ് അല്‍ഫലാസി സ്ഥാപിച്ച ബോര്‍ഡ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – കെട്ടിട നിര്‍മാണം മൂലമുണ്ടാക്കുന്ന ശബ്ദകോലാഹങ്ങള്‍ക്ക് സമീപവാസികളോട് ക്ഷമാപണം നടത്തി വീട് നിര്‍മാണ സ്ഥലത്ത് യു.എ.ഇ പൗരന്‍ ബോര്‍ഡ് സ്ഥാപിച്ചത് പ്രദേശവാസികളുടെ മനസ്സുകള്‍ കീഴടക്കുന്നു. ദുബൈയിലെ നാദ് അല്‍ഷെബ -4 ലെ നിര്‍മാണ സ്ഥലത്താണ് സ്വദേശി പൗരന്‍ ക്ഷമാപണ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ദുബൈയിലെ അതിവേഗം വളരുന്ന ജനവാസ കേന്ദ്രങ്ങളില്‍ നിര്‍മാണ ശബ്ദങ്ങള്‍ പരിചിതമായ ശല്യമാണ്. എന്നാല്‍ നാദ് അല്‍ഷെബ -4 ലെ താമസക്കാരന്‍ അതിനെ മര്യാദയുടെ പാഠമാക്കി മാറ്റുകയായിരുന്നു. നിര്‍മാണം പൂര്‍ത്തിയാകാത്ത വില്ലക്ക് പുറത്ത്, സ്വദേശി വീട്ടുടമസ്ഥനായ മുഹമ്മദ് അലി അല്‍ഫലാസി സ്ഥാപിച്ച അച്ചടിച്ച ബോര്‍ഡ്, മുന്നറിയിപ്പോടെയല്ല, മറിച്ച് ക്ഷമാപണത്തോടെ വഴിയാത്രക്കാരെ സ്വാഗതം ചെയ്യുന്നു.


    ക്ഷമ ചോദിക്കുന്നു… അസൗകര്യത്തില്‍ ഖേദിക്കുന്നു – ധീരവും വ്യക്തവുമായ രീതിയില്‍ ബോര്‍ഡില്‍ എഴുതിയിരിക്കുന്നു. എന്റെ പ്രിയപ്പെട്ട അയല്‍ക്കാരേ, പ്രവാചകന്‍ അയല്‍ക്കാരനെ മാനിക്കണമെന്നും അവരുടെ അവകാശങ്ങള്‍ പാലിക്കണമെന്നും ഒസ്യത്ത് ചെയ്തു. മുന്‍കാലങ്ങളില്‍ ഞാന്‍ ഉണ്ടാക്കിയതോ ഭാവിയില്‍ ഉണ്ടാക്കിയേക്കാവുന്നതോ ആയ ഏതൊരു അസ്വസ്ഥതക്കും ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ നല്ല അയല്‍പക്കത്താല്‍ ആദരിക്കപ്പെടാന്‍ കഴിയുന്ന തരത്തില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സഹോദരന്‍ മുഹമ്മദ് അലി അല്‍ഫലാസി – വീട്ടുടമസ്ഥന്‍ സ്ഥാപിച്ച ബോര്‍ഡിലെ വാചകങ്ങള്‍ ഇതാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    വീട് നിര്‍മാണത്തിന് ആദ്യ ഇഷ്ടികകള്‍ ഇടുന്നതിനുമുമ്പ് ഭാര്യയില്‍ നിന്നാണ്, വീട് നിര്‍മാണം മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് അയല്‍വാസികളോട് ക്ഷമാപണം നടത്തുക എന്ന ആശയത്തിന് പ്രചോദനം ലഭിച്ചതെന്ന് മുഹമ്മദ് അല്‍ഫലാസി പറയുന്നു. വീട് നിര്‍മാണ പുരോഗതിക്കൊപ്പം തന്നെ അയല്‍വാസികളുടെ സുഖസൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. ഞാന്‍ അവിടെ ഇല്ലെങ്കിലും, എന്റെ അയല്‍ക്കാരുടെ ക്ഷമയെ ഞാന്‍ ബഹുമാനിക്കുന്നുവെന്ന് അവര്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു – മുഹമ്മദ് അല്‍ഫലാസി പറഞ്ഞു.


    ദുബൈയിലെ റെസിഡന്‍ഷ്യല്‍ ഡിസ്ട്രിക്ടുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അകമ്പടിയായി അയല്‍വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി ട്രക്കുകളുടെയും ഡ്രില്ലിംഗിന്റെയും പൊളിക്കലിന്റെയും ശബ്ദകോലാഹലങ്ങളുണ്ടാകുന്നു. ഒരു നീണ്ട ദിവസത്തിനുശേഷം സമാധാനം തേടുന്നവര്‍ക്ക് ഇത് ഒരു അനിഷ്ടകരമായ കടന്നുകയറ്റമാണ്. എന്നാല്‍ മുഹമ്മദ് അല്‍ഫലാസിയുടെ ബോര്‍ഡ് ദൈനംദിന അസ്വസ്ഥതയെ പങ്കിട്ട സംസ്‌കാരത്തിന്റെ നിമിഷമാക്കി മാറ്റി.
    ക്ഷമാപണം നടത്തി ബോര്‍ഡ് സ്ഥാപിച്ചതിലുള്ള പ്രതികരണങ്ങള്‍ മുഹമ്മദ് അല്‍ഫലാസി പ്രതീക്ഷിച്ചതിലും ഊഷ്മളമായിരുന്നു. നിങ്ങള്‍ക്ക് ആവശ്യമുള്ളത് ചെയ്യൂ, നിങ്ങള്‍ വിലപ്പെട്ട ഒരു അയല്‍ക്കാരനാണ് – ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു അയല്‍ക്കാരന്‍ മുഹമ്മദ് അല്‍ഫലാസിയെ ഫോണില്‍ വിളിച്ച് പറഞ്ഞു. വീട് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അദ്ദേഹത്തെ തങ്ങളുടെ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി മറ്റു ചിലര്‍ പറഞ്ഞു.


    മുഹമ്മദ് അല്‍ഫലാസി സ്ഥാപിച്ച ബോര്‍ഡിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ, ആ കഥ നാദ് അല്‍ഷെബക്കും അപ്പുറത്തേക്ക് പ്രതിധ്വനിക്കുകയും അയല്‍വാസികളോടുള്ള ബഹുമാനത്തിനും സഹാനുഭൂതിക്കും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.


    സമാനമായ ആശയങ്ങള്‍ മറ്റിടങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് വീട്ടുടമസ്ഥര്‍ അയല്‍വാസികള്‍ക്കിടയില്‍ ക്ഷമാപണ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതായും ചിലര്‍ സൂചിപ്പിച്ചു. ഒരു നല്ല അയല്‍ക്കാരനാകുക എന്നത് നിങ്ങള്‍ താമസം മാറുമ്പോഴല്ല ആരംഭിക്കുന്നത്. നിങ്ങള്‍ ഇവിടെ വീട് പണിയാന്‍ തീരുമാനിക്കുന്ന നിമിഷം മുതല്‍ അത് ആരംഭിക്കുന്നു, അത് ഒരിക്കലും അവസാനിക്കുന്നില്ല – മുഹമ്മദ് അല്‍ഫലാസി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Construction Noise Mohammed Ali Al-Falasi Nad Al Sheba 4 UAE Citizen Gesture
    Latest News
    മിഡിൽ ഈസ്റ്റ് സംഘർഷം: ബഹ്റൈൻ, സൗദി അറേബ്യ ഫോർമുല 1 ഗ്രാൻഡ് പ്രി റേസുകൾ റദ്ദാക്കാൻ സാധ്യത
    15/03/2026
    ഉംറ വിസക്കാര്‍ ഏപ്രില്‍ 18ന് മടങ്ങണം- സൗദി ഹജ് മന്ത്രാലയം
    15/03/2026
    ലേബര്‍ ക്യാമ്പില്‍ സാന്ത്വനമായി പാലക്കാട് പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍
    14/03/2026
    പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ
    14/03/2026
    പ്രയാസത്തിലും പ്രതിബദ്ധതയോടെ ദുബൈ കെഎംസിസി തൃശൂർ ജില്ല
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version