തിരുവനന്തപുരം – പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണ സംഘം എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു. ആകെ 21 പ്രതികളാണ് കേസിലുള്ളത്. ഏപ്രില്‍ അഞ്ചിനാണ് സി ബി ഐ സംഘം എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റകരമായ ഗൂഢാലോചന, അനധികൃതമായി തടഞ്ഞുവെക്കല്‍, മര്‍ദ്ദനം, ആത്മഹത്യാപ്രേരണ, റാഗിംഗ്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സി ബി ഐ ദല്‍ഹി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
അഖില്‍ കെ, കാശിനാഥന് ആര്, അമീന് അക്ബര്‍ അലി, അരുണ്‍ കെ, സിന്‍ജോ ജോണ്സണ്, ആസിഫ് ഖാന്, അമില്‍ ഇഹ്സാന്‍, അജയ് ജെ, അല്‍ത്താഫ് എ, സൗദ് റിസാല്‍ ഇകെ, ആദിത്യന് വി, മുഹമ്മദ് ഡാനിഷ്, റഹാന് ബിനോയ്, ആകാശ് എസ് ഡി, അഭിഷേക് എസ്, ശ്രീഹരി ആര് ഡി, ഡോണ്‍സ് ഡായ്, ബില്‍ഗേറ്റ് ജോഷ്വാ തണ്ണിക്കോട്, നസീഫ് വി, അഭി എന്നിവരും പേര് രേഖപ്പെടുത്താത്ത ഒരാളുമാണ് കേസിലെ പ്രതികള്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group