Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 26
    Breaking:
    • എപ്സ്റ്റീൻ മോദി സർക്കാറിന്റെ ഹീറോ; കോൺഗ്രസ്
    • ടി20 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് ജീവ മരണ പോരാട്ടം, സഞ്ജു കളിക്കുമെന്ന് സൂചന
    • ലേസര്‍ ചികിത്സക്കിടെ രോഗികളെ ചിത്രീകരിച്ച ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി
    • ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്; മുന്നേറി റയലും പി.എസ്.ജിയും, ‍ജയിച്ചിട്ടും പുറത്തായി യുവന്റസ്
    • പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    വിമാനങ്ങളിൽ പവർബാങ്ക് നിരോധിച്ച് എമിറേറ്റ്‌സ്

    ഒക്ടോബർ 1 മുതൽ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ് അധികൃതർ അറിയിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/08/2025 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – പ്രമുഖ അന്താരാഷ്ട്ര എയർലൈൻ കമ്പനിയായ എമിറേറ്റ്സ് തങ്ങളുടെ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഒക്ടോബർ 1 മുതൽ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ് അധികൃതർ അറിയിച്ചു.

    പുതിയ മാറ്റങ്ങൾ പ്രകാരം 100Wh-ൽ താഴെ ശേഷിയുള്ള ഒരു പവർ ബാങ്ക് മാത്രമേ യാത്രക്കാർക്ക് കൊണ്ടുപോകാൻ അനുവാദമുണ്ടാകൂ. എന്നാൽ, വിമാനയാത്രയ്ക്കിടെ പവർബാങ്ക് ഉപയോഗിക്കാനോ വിമാനത്തിന്റെ പവർ സപ്ലൈ ഉപയോഗിച്ച് ചാർജ് ചെയ്യാനോ കഴിയില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പവർ ബാങ്കിന്റെ കപ്പാസിറ്റി റേറ്റിംഗ് വ്യക്തമായി കാണിച്ചിരിക്കണം. ഇത് ഓവർഹെഡ് ബിന്നിൽ സൂക്ഷിക്കാൻ പറ്റില്ല. സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിനടിയിലോ സൂക്ഷിക്കണം. കൂടാതെ, ചെക്ക് ചെയ്ത ലഗേജിൽ പവർ ബാങ്കുകൾ അനുവദിക്കുകയും ഇല്ല.

    സമഗ്രമായ സുരക്ഷാ അവലോകനത്തിൽ എമിറേറ്റ്‌സ് വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് വഴിയുള്ള അപകട സാധ്യത കണ്ടെത്തിയിരുന്നു. യാത്രയ്ക്കിടെ ഉപകരണങ്ങൾ റീചാർജ് ചെയ്യാൻ കഴിയുന്ന ലിഥിയം-അയൺ അല്ലെങ്കിൽ ലിഥിയം-പോളിമർ ബാറ്ററികളാണ് പവർ ബാങ്കുകൾ ഉപയോഗിക്കുന്നത്. കേടുപാടുകൾ സംഭവിച്ചാലോ അമിതമായി ചാർജ് ചെയ്താലോ ഈ ബാറ്ററികൾ അമിതമായി ചൂടാകാനും തീപിടിക്കാനും സാധ്യതയുണ്ട്. തീപിടുത്തങ്ങൾ, സ്‌ഫോടനങ്ങൾ, വിഷവാതകം പുറന്തള്ളൽ എന്നിവയ്ക്കും ഇത് കാരണമാകും.

    പല പവർ ബാങ്കുകളിലും അമിതമായി ചാർജ് ചെയ്യുന്നത് തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഇത് ലഘൂകരിക്കുന്നതിന് വേണ്ടിയാണ് എമിറേറ്റ്‌സ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dubai malayalam news Emirates' flights power bank
    Latest News
    എപ്സ്റ്റീൻ മോദി സർക്കാറിന്റെ ഹീറോ; കോൺഗ്രസ്
    26/02/2026
    ടി20 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് ജീവ മരണ പോരാട്ടം, സഞ്ജു കളിക്കുമെന്ന് സൂചന
    26/02/2026
    ലേസര്‍ ചികിത്സക്കിടെ രോഗികളെ ചിത്രീകരിച്ച ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി
    26/02/2026
    ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്; മുന്നേറി റയലും പി.എസ്.ജിയും, ‍ജയിച്ചിട്ടും പുറത്തായി യുവന്റസ്
    26/02/2026
    പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു
    26/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version