Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 6
    Breaking:
    • ദുബൈയില്‍ മാളുകളിലും കമ്മ്യൂണിറ്റി, വിനോദ കേന്ദ്രങ്ങളിലുമായി 100 ഇ.വി ചാര്‍ജറുകള്‍ സ്ഥാപിക്കുന്നു
    • വൈദ്യ ശാസ്ത്ര നൊബേലിന് അർഹരായി മൂന്ന് പേർ
    • ബിഹാർ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിൽ, നവംബർ ആറിനും 11നും വോട്ടെടുപ്പ്, ഫലം 14ന്
    • സ്ത്രീവിരുദ്ധനിലപാട്; ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാവാനൊരുങ്ങി സനേ തകായിച്ചി
    • അറിവിന്റെ വെളിച്ചം തെളിയിക്കുന്നത് ബ്രാഹ്മണർ; വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അമേരിക്കൻ സംസ്ഥാനത്തിന്റെ ഗുഡ്വിൽ അംബാസഡറായി ഖത്തർ മലയാളി

    ജിസിസിയിലെ ഹാർവാർഡ് ബിസിനസ് സ്‌കൂൾ ക്ലബ്ബിന്റെ സെക്രട്ടറിയും ക്ലബ്ബിന്റെ ബോർഡ് പ്രതിനിധിയും ഖത്തർ കൺട്രി ഹെഡുമാണ് താഹ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/08/2025 Gulf Happy News Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Thaha Muhammad
    അമേരിക്കയിലെ അർക്കൻസാസ് സംസ്ഥാനത്തിന്റെ ഗുഡ്വിൽ അംബാസഡറായി നിയമിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി താഹാ മുഹമ്മദ് അബ്ദുൽ കരീം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– അമേരിക്കയിലെ അർക്കൻസാസ് സംസ്ഥാനത്തിന്റെ ഗുഡ്വിൽ അംബാസഡറായി ഖത്തർ മലയാളി. തിരുവനന്തപുരം സ്വദേശി താഹാ മുഹമ്മദ് അബ്ദുൽ കരീമിനെയാണ് അർക്കൻസസ് സംസ്ഥാനത്തിന്റെ ഗുഡ്വിൽ അംബാസഡറായി ഗവർണർ സാറാ ഹക്കബീ സാൻഡേഴ്സ് പ്രഖ്യാപിച്ചത്. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ഫ്രാങ്ക്‌ലിൻ ഡി. റൂസ്വെൽറ്റ്, പ്രസിഡന്റ് റൊണാൾഡ് റൈഗൻ, നിലവിലെ പ്രസിഡന്റ് റൊണാൾഡ് ട്രംപ് എന്നിവരും മുൻകാലങ്ങളിൽ ഈ ബഹുമതി നേടിയിരുന്നു.

    ഇവർക്ക് പുറമെ കവയിത്രിയും സിവിൽ റൈറ്റ്‌സ് പ്രവർത്തകയുമായ മായ ആഞ്ചലോ, ബോക്‌സർ മുഹമ്മദലിയും, ഇതിഹാസ നടൻ ബോബ് ഹോപ്പ് എന്നിങ്ങനെ നിരവധി പ്രമുഖർ ഈ പദവി അലങ്കരിച്ചിട്ടുണ്ട്. യുഎസിലെ ‘പ്രകൃതി സംസ്ഥാനം’ എന്നറിയപ്പെടുന്ന അർക്കൻസാസിന് ആഗോളതലത്തിൽ മികച്ച ബന്ധങ്ങൾ വളർത്തുകയെന്നതാണ് ഗുഡ്വിൽ അംബാസിഡറുടെ പ്രധാന ദൗത്യം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അർക്കൻസാസ് ഗുഡ്വിൽ അംബാസിഡറായി നിയമനം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് താഹാ മുഹമ്മദ് അബ്ദുൽ കരീം പറഞ്ഞു. അർക്കൻസാസിന്റെ മൂല്യങ്ങളെയും സൗന്ദര്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും ഈ മഹത്തായ സംസ്ഥാനത്തിന്റെ പ്രത്യേകതകൾ ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    കഴിഞ്ഞ 23 വർഷമായി ബിസിനസ് കൺസൾട്ടിംഗ്, റീട്ടെയിൽ, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ട്രേഡിംഗ്, സ്ട്രാറ്റജിക് അഡൈ്വസർ എന്നീ നിലയിൽ പ്രവർത്തിക്കുന്ന താഹാ അബ്ദുൾ കരിം ഖത്തറിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ മാസ്‌കർ ഗ്രൂപ്പിന്റെ ഗ്രൂപ്പ് ജനറൽ മാനേജരും ഡയറക്ടർ ബോർഡ് അഡൈ്വസറുമാണ്. വൈവിധ്യമാർന്ന ബിസിനസ്സ് കൂട്ടായ്മയായ വത്നാൻ ഹോൾഡിംഗിന്റെ കൺസൾട്ടന്റും കൂടിയാണ്.

    ഹാർവാർഡ് ബിസിനസ് സ്‌കൂൾ, സ്റ്റാൻഫോർഡ്, ഓക്സ്ഫോർഡ്, എംഐടി, വാർട്ടൺ, കേംബ്രിഡ്ജ്, ലണ്ടൻ സ്‌കുൾ ഓഫ് ഇക്കണോമിക്സ്, കൊളംബിയ, ഹെൻലി, ഐഐഎം അഹമ്മദാബാദ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദങ്ങളും സർട്ടിഫിക്കേഷനുകളും സ്വന്തമാക്കിയിട്ടുള്ള താഹ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദധാരിയാണ്.

    ജിസിസിയിലെ ഹാർവാർഡ് ബിസിനസ് സ്‌കൂൾ ക്ലബ്ബിന്റെ സെക്രട്ടറിയും ക്ലബ്ബിന്റെ ബോർഡ് പ്രതിനിധിയും ഖത്തർ കൺട്രി ഹെഡും ആയ താഹ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (ഐബിപിസി) ഖത്തർ പ്രസിഡന്റുംകൂടിയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America American state ambassador Qatar Malayali
    Latest News
    ദുബൈയില്‍ മാളുകളിലും കമ്മ്യൂണിറ്റി, വിനോദ കേന്ദ്രങ്ങളിലുമായി 100 ഇ.വി ചാര്‍ജറുകള്‍ സ്ഥാപിക്കുന്നു
    06/10/2025
    വൈദ്യ ശാസ്ത്ര നൊബേലിന് അർഹരായി മൂന്ന് പേർ
    06/10/2025
    ബിഹാർ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിൽ, നവംബർ ആറിനും 11നും വോട്ടെടുപ്പ്, ഫലം 14ന്
    06/10/2025
    സ്ത്രീവിരുദ്ധനിലപാട്; ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാവാനൊരുങ്ങി സനേ തകായിച്ചി
    06/10/2025
    അറിവിന്റെ വെളിച്ചം തെളിയിക്കുന്നത് ബ്രാഹ്മണർ; വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി
    06/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version