ജിദ്ദ- ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയും അതിൻ്റെ പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള ജിദ്ദാ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ “നാട്ടു തണൽ” എന്ന ശീർഷകത്തിൽ ‘നാട്ടുകാരുമായൊരു കൂടിയിരുത്തം’ സംഘടിപ്പിച്ചു. സ്വകാര്യ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ വാഗ്മിയും പണ്ഡിതനുമായ ഉവൈസ് ഫൈസി പതിയാങ്കര, ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ്, സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി നൗഷാദ് എം സാലി പാനൂർ, താജുദ്ധീൻ പാനൂർ (കിസ്വാ സ്വീറ്റ്സ്) , നവാസ് പാലപ്പള്ളി, ജമാലുദ്ധീൻ ബുഖാരി, ബന്യാമിൻ, സൗഹൃദ കൂട്ടായ്മ രക്ഷാധികാരി സുധീർ അബ്ദുള്ള ചെങ്കിളി (ഐവാട്ട് സിഇഒ), മുഹമ്മദ് നിസാർ കളത്തിൽ, ഷാന പള്ളിപ്പാട്ടുമുറി, റമീസ് അണ്ടോളിൽ, കൊച്ചുണ്ണി പാനൂർ, നദീർ ആഷിഖ്, റിയാസ് കൊച്ചി എന്നിവർ പങ്കെടുത്തു. ‘നല്ല അയൽക്കാരെന്ന നിലയിലും തികഞ്ഞ മാനവികതയോടെ സ്നേഹവും സാഹോദര്യവും നിലനിർത്തി ഏവരേയും ചേർത്തുപിടിക്കുമ്പോൾ നമ്മുടെ സദ്പ്രവർത്തനങ്ങൾ അനുഗ്രഹീതമാവുമെന്ന് ഉവൈസ് ഫൈസി ഉദ്ബോധന പ്രസംഗത്തിൽ സൂചിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group