Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 25
    Breaking:
    • മരുന്നുകളടക്കം 1019 മെഡിക്കൽ ഉൽപന്നങ്ങൾക്ക് 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം
    • നിമിഷ പ്രിയ മോചന ചർച്ചകളിൽ കാന്തപുരത്തെ വിലക്കണമെന്ന ഹരജി തള്ളി സുപ്രീംകോടതി
    • ഒ.ഐ.സി.സി–ഇൻകാസ് ഖത്തർ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ചാണ്ടി ഉമ്മൻ എം.എൽ.എ ഏറ്റുവാങ്ങി
    • കെഎംസിസി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പ് ; റിയൽ കേരള എഫ്സിയും യൂത്ത് ഇന്ത്യ സോക്കറും സെമിയിൽ
    • ലൈംഗികാതിക്രമം; വേടനെതിരെ ഗവേഷക വിദ്യാർഥിനി കേസ് ഫയൽ ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    കാലാവസ്ഥാ വ്യതിയാനം സമുദ്രമത്സ്യ മേഖലയെ ​ഗുരുതരമായി ബാധിക്കുന്നു, മുന്നറിയിപ്പുമായി വിദ​ഗ്ധർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/08/2025 Kerala India Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Climate Change Alters Marine Fisheries Dynamics Warn Marine Scientists
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി– കാലാവസ്ഥാ വ്യതിയാനം സമുദ്രമത്സ്യ മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി മുന്നറിയിപ്പ്. മത്സ്യങ്ങളുടെ ജൈവപരമായ മാറ്റങ്ങൾ, പാരിസ്ഥിതിക വ്യതിയാനങ്ങൾ തുടങ്ങി അനേകം പ്ര്യത്യാഘാതങ്ങൾക്ക് കാലാവസ്ഥാവ്യതിയാനം കാരണമാകുന്നതായി കൊച്ചിയിൽ തുടങ്ങിയ ദേശീയ സെമിനാറിൽ സമുദ്രശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

    ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ പിന്തുണയോടെ കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആർഐ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സോഷ്യൽ സയൻസും സംയുക്തമായാണ് ദ്വിദിന സെമിനാർ സംഘടിപ്പിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മീനുകളുടെ വളർച്ചയെ ബാധിക്കുന്നു

    മത്സ്യങ്ങളുടെ ജീവിതചക്രത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതായി സെമിനാറിൽ അധ്യക്ഷത വഹിച്ച സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. പല മത്സ്യങ്ങളും മതിയായ വളർച്ചയെത്താതെ തന്നെ പ്രജനനത്തിന് പാകമാകുന്നു. നേരത്തെ, 410 ഗ്രാം തൂക്കമുണ്ടായിരുന്ന ആവോലി ഇപ്പോൾ 280 ഗ്രാം വളർച്ചയെത്തുമ്പോൾ തന്നെ പ്രജനന കാലയളവെത്തുന്നു. മാത്രമല്ല, തീരദേശ ചെമ്മീനുകൾ, മത്തി, അയല എന്നിവയുടെ വലിപ്പവും പ്രത്യുൽപ്പാദന ശേഷിയും കുറയുന്നത് മത്സ്യസമ്പത്തിനെ ബാധിക്കുന്നു.

    ഭക്ഷ്യലഭ്യത, മഴ, സമുദ്രത്തിലെ ജലപ്രവാഹം, ഓക്സിജൻ്റെ അളവ് എന്നിവയിലുണ്ടായ മാറ്റങ്ങൾ കാരണം മത്തി പോലുള്ള മത്സ്യങ്ങൾ അനുകൂലമായ പ്രദേശങ്ങളിലേക്ക് പാലായനം ചെയ്യുന്നു- ​സിഎംഎഫ്ആർഐ ഡയറക്ടർ പറഞ്ഞു. ഫിഷറി സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ഡോ. കെ.ആർ. ശ്രീനാഥ് സെമിനാർ ഉദ്ഘാടനം ചെയ്തു.

    ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾക്ക് ഭീഷണി

    കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ജൈവവൈവിധ്യത്തിനും തീരദേശ സംരക്ഷണത്തിനും ഭീഷണിയാണ്. കാലാവസ്ഥാ പ്രവചനവും മത്സ്യലഭ്യതയെ കുറിച്ചുള്ള മുന്നറിയിപ്പുകളും കൂടുതൽ കൃത്യവും കാര്യക്ഷമവുമാക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു.

    ലക്ഷദ്വീപിലെ ആവാസവ്യവസ്ഥയെ കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിച്ചതായി കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മീഷണർ ഡോ കെ. മുഹമ്മദ് കോയ ചൂണ്ടിക്കാട്ടി. കടൽപ്പുല്ല് നിറഞ്ഞ പ്രദേശങ്ങൾ നശിച്ചു. ഇത് പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. കടൽപായൽ കൃഷി ചെയ്യുന്ന് ലക്ഷദ്വീപിലെ മത്സ്യബന്ധന മേഖലയെ സഹായിക്കും.

    കാലാവസ്ഥാവ്യതിയാനം കാരണം 2000-ത്തിന് ശേഷം തീരശോഷണം ​ഗണ്യമായി വർധിച്ചു വരികയാണെന്ന് സിക്കിം ഗവൺമെൻ്റിൻ്റെ കാലാവസ്ഥാ വ്യതിയാന ഉപദേഷ്ടാവ് പ്രൊഫ. വിനോദ് ശർമ്മ പറഞ്ഞു. അറബിക്കടലിൽ അടുത്തിടെയായി ചുഴലിക്കാറ്റുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇത് തീരപ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിന് കാരണമാകുകയും തീരദേശ മേഖലകളിൽ താമസിക്കുന്നവരുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.

    ഡോ സുരജിത് മഹാലനോബിസ്, ഡോ ശോഭ ജോ കിഴക്കൂടൻ, ഡോ പൂജ ശർമ്മ എന്നിവരും സംസാരിച്ചു. സെമിനാർ ബുധനാഴ്ച സമാപിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    climate change CMFRI
    Latest News
    മരുന്നുകളടക്കം 1019 മെഡിക്കൽ ഉൽപന്നങ്ങൾക്ക് 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം
    25/08/2025
    നിമിഷ പ്രിയ മോചന ചർച്ചകളിൽ കാന്തപുരത്തെ വിലക്കണമെന്ന ഹരജി തള്ളി സുപ്രീംകോടതി
    25/08/2025
    ഒ.ഐ.സി.സി–ഇൻകാസ് ഖത്തർ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ചാണ്ടി ഉമ്മൻ എം.എൽ.എ ഏറ്റുവാങ്ങി
    25/08/2025
    കെഎംസിസി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പ് ; റിയൽ കേരള എഫ്സിയും യൂത്ത് ഇന്ത്യ സോക്കറും സെമിയിൽ
    25/08/2025
    ലൈംഗികാതിക്രമം; വേടനെതിരെ ഗവേഷക വിദ്യാർഥിനി കേസ് ഫയൽ ചെയ്തു
    25/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version