മസ്കത്ത്– ഒമാനിൽ ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക് ഉള്ളതായി അധികൃതർ അറിയിച്ചു. ഒമാനിലെ അൽദാഖിറ ഗവർണറേറ്റിലെ അൽ റഹ്ബ പ്രദേശത്തെ ഇബ്രിയ്ക്ക് സമീപമാണ് വാഹനാപകടമുണ്ടായത്.
പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി ഒമാൻ റോയൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം അറിയിച്ചു.
സമീപകാലത്തായി ഒമാനിലുടനീളം റോഡപകടങ്ങൾ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സലാലയ്ക്ക് സമീപം തുംറൈത്തിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയുണ്ടായി. തുംറൈത്തിലെ അപകടത്തിൽ മരിച്ച ഒരാൾ ഒമാൻ പൗരനും മറ്റൊരാൾ യുഎഇ സ്വദേശിയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group