Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • സൗദി-ഒമാൻ അതിർത്തിയിൽ വൻ ലഹരിവേട്ട
    • പ്രമുഖ മാധ്യമ പ്രവർത്തകൻ ടിജെഎസ് ജോർജ് അന്തരിച്ചു
    • ഒടിപി നിർത്തലാക്കാനൊരുങ്ങി യുഎഇ; ഓൺലൈൻ തട്ടിപ്പിന് ചെക്ക് വെച്ച് ബാങ്കുകൾ
    • ദുബൈയിൽ എയർപോർട്ട് ക്ലീനറെ ആവശ്യമുണ്ട്
    • ഫറജ് ഫണ്ട്: ഷാർജയിൽ പതിമൂന്ന് തടവുകാരുടെ കടബാധ്യതകൾ തീർത്ത് ജയിലിൽ നിന്നും മോചിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സഹോദരന്റെ അറസ്റ്റ്; ലഹരി ഇടപാടുമായി ബന്ധമുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണം, പി.കെ ഫിറോസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/08/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– പോലീസിനെ അക്രമിച്ച കേസിൽ തൻ്റെ സഹോദരൻ പി.കെ. ജുബൈറിനെ അറസ്റ്റ് ചെയ്‌തതിനെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ജുബൈറിന് തൻ്റെ രാഷ്ട്രീയവുമായോ നിലപാടുകളുമായോ യാതൊരു ബന്ധവുമില്ലെന്ന് ഫിറോസ് വ്യക്തമാക്കി. ജുബൈറിന്റെ സമൂഹമാധ്യമ അക്കൗണ്ട് പരിശോധിച്ചാൽ അതില്‍ വ്യക്തമായി കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു.

    ജുബൈറിനെതിരായ പൊലീസ് അന്വേഷണത്തെ താൻ പൂര്‍ണമായി പിന്തുണക്കുന്നതായും, സമൂഹത്തിന് അപകടമാകുന്ന ലഹരി ഇടപാടിൽ സഹോദരന് പങ്കുണ്ടായാൽ ശക്തമായ നിയമനടപടി ആവശ്യമായതായും ഫിറോസ് വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് നിലവിൽ ബുജൈറിനെ അറസ്റ്റ് ചെയ്‌തത്. കൂടെയുണ്ടായിരുന്ന റിയാസ് തൊടുകയിൽ എന്നയാളുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് ആണ് ലഹരി ഇടപാടിന് തെളിവായി പൊലീസ് പറയുന്നത്. എന്നാൽ റിയാസിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും, അദ്ദേഹത്തിന് വേണ്ടി സിപിഎം നേതാക്കൾ തന്നെ പൊലീസ്സ്റ്റേഷനിലെത്തിയതായും ഫിറോസ് ആരോപിച്ചു.

    “ഞാനും എന്റെ കുടുംബവും ജുബൈറിന്റെ കാര്യത്തിൽ ഇടപെടില്ല. നിയമം അനുസരിച്ച് അന്വേഷണം നടക്കട്ടെ,” എന്നാണ് ഫിറോസിന്റെ നിലപാട്.

    ബിനീഷ് കോടിയേരി വിവാദം അഭിമുഖീകരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പിതാവായ കോടിയേരി ബാലകൃഷ്ണന് രാജിവെക്കണമെന്നാണ് താൻ പറഞ്ഞതായുള്ള ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണെന്നും ഫിറോസ് വ്യക്തമാക്കി. സഹോദരൻ്റെ അറസ്റ്റ് തനിക്കെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം ചെയ്യുന്നത്. തൻ്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിലാണ് ഈ നീക്കങ്ങൾ നടക്കുന്നതെന്നും, ഇത്തരക്കാരെയും അവരുടെ പ്രചാരണങ്ങളെയും ഭയന്ന് സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ നിലപാടിൽ നിന്ന് പിൻമാറില്ലെന്നും ഫിറോസ് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrest Brothers Drugs Muslim League PK Firos pk jubair
    Latest News
    സൗദി-ഒമാൻ അതിർത്തിയിൽ വൻ ലഹരിവേട്ട
    03/10/2025
    പ്രമുഖ മാധ്യമ പ്രവർത്തകൻ ടിജെഎസ് ജോർജ് അന്തരിച്ചു
    03/10/2025
    ഒടിപി നിർത്തലാക്കാനൊരുങ്ങി യുഎഇ; ഓൺലൈൻ തട്ടിപ്പിന് ചെക്ക് വെച്ച് ബാങ്കുകൾ
    03/10/2025
    ദുബൈയിൽ എയർപോർട്ട് ക്ലീനറെ ആവശ്യമുണ്ട്
    03/10/2025
    ഫറജ് ഫണ്ട്: ഷാർജയിൽ പതിമൂന്ന് തടവുകാരുടെ കടബാധ്യതകൾ തീർത്ത് ജയിലിൽ നിന്നും മോചിപ്പിച്ചു
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version