Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 18
    Breaking:
    • ലോകത്തിലെ ഏറ്റവും വലിയ വാതക പാടം ആക്രമിച്ച് ഇസ്രായില്‍, നിരുത്തരവാദപരമെന്ന് ഖത്തര്‍
    • ജിസാനിൽ മരിച്ച നിഖിലിൻറെ മൃതദേഹം നാട്ടിലേക്കയച്ചു
    • മാസപ്പിറവി ദൃശ്യമായില്ല; സൗദി അടക്കം ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
    • ഇറാന്‍ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് റഷ്യ
    • സവാളയ്ക്കുള്ളിൽ പാൻ മസാല കടത്ത്; ഇന്ത്യൻ വ്യാപാരിക്ക് 3 വർഷം തടവും പിഴയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    ഇന്ത്യൻ കായിക വിപണി മികച്ച വളർച്ചയിലേക്ക്, 2026ൽ കയറ്റുമതി 660 മില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/07/2025 Business 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    indian sports market growth cricket
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി- ഇന്ത്യയുടെ കായിക വിപണി 2030ഓടെ 10-12 ശതമാനം വാർഷിക വളർച്ചാ നിരക്കിൽ മികച്ച വളർച്ച കൈവരിക്കുമെന്ന് കെയർഎഡ്ജ് റേറ്റിംഗ്സ്  റിപ്പോർട്ട്. സർക്കാർ പദ്ധതികളും ജനങ്ങളിൽ വർധിച്ചുവരുന്ന ഫിറ്റ്നസ് താൽപ്പര്യവും ഈ വളർച്ചയ്ക്ക് വഴിയൊരുക്കുകയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

    നിലവിൽ ഇന്ത്യയുടെ കായിക വിപണിയുടെ മൂല്യം ഏകദേശം 52 ബില്യൺ ഡോളറാണ്. ഇതിൽ 31 ബില്യൺ ഡോളർ പ്രധാന കായിക വിഭാഗങ്ങളിൽ നിന്നും 21 ബില്യൺ ഡോളർ കായികാനനുബന്ധ വിഭാഗങ്ങളിൽ നിന്നുമാണ്. ഈ വളർച്ച 2030 വരെ തുടരുമെന്ന പ്രതീക്ഷയും റിപോർട്ട് പങ്കുവയ്ക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കായിക ഉപകരണങ്ങളുടെ ഉൽപ്പാദനമാണ് ഈ വളർച്ചയുടെ പ്രധാന ചാലകശക്തി. ഇന്ത്യയുടെ ജിഡിപിയുടെ 0.9 ശതമാനമാണ് കായിക മേഖലയുടെ സംഭാവന. ഇത് മറ്റു പ്രമുഖ കായിക രാജ്യങ്ങളുടേതിന് തുല്യമായി വരും. മാധ്യമം, ടെലികോം, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, ടൂറിസം തുടങ്ങിയ മേഖലകളുമായുള്ള ബന്ധം കായിക വ്യവസായത്തിന് വലിയ സാമ്പത്തിക-സാമൂഹിക നേട്ടങ്ങളുണ്ടാക്കാൻ സഹായകമാകുന്നു.

    കായിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലും സ്ഥിരമായ വർധിയുണ്ട്. 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെയുള്ള കണക്കനുസരിച്ച് 497.3 മില്യൺ ഡോളറിന്റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയത്. 2026ഓടെ ഇത് 660 മില്യൺ ഡോളറിലെത്തുമെന്നാണ് കെയർഎഡ്ജ് റേറ്റിങ് പ്രവചനം. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന 60 ശതമാനം കായിക ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നു, ഇതിൽ 75-80 ശതമാനവും പഞ്ചാബിലെ ജലന്ധറിലും ഉത്തർപ്രദേശിലെ മീററ്റിലുമാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

    തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, ജമ്മു എന്നിവിടങ്ങളിൽ പുതിയ ഉൽപ്പാദന നിർമാണ കേന്ദ്രങ്ങൾ ഉയർന്നുവരുന്നു. സ്പോർട്സ് വെയർ, സിന്തറ്റിക് മെറ്റീരിയലുകൾ, ഇൻഡോർ കായിക ഉപകരണങ്ങൾ എന്നിവയുടെ ഉൽപ്പാദനത്തിലാണ് ഈ കേന്ദ്രങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ലോകത്തിലെ ഏറ്റവും വലിയ വാതക പാടം ആക്രമിച്ച് ഇസ്രായില്‍, നിരുത്തരവാദപരമെന്ന് ഖത്തര്‍
    18/03/2026
    ജിസാനിൽ മരിച്ച നിഖിലിൻറെ മൃതദേഹം നാട്ടിലേക്കയച്ചു
    18/03/2026
    മാസപ്പിറവി ദൃശ്യമായില്ല; സൗദി അടക്കം ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
    18/03/2026
    ഇറാന്‍ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് റഷ്യ
    18/03/2026
    സവാളയ്ക്കുള്ളിൽ പാൻ മസാല കടത്ത്; ഇന്ത്യൻ വ്യാപാരിക്ക് 3 വർഷം തടവും പിഴയും
    18/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version