ന്യൂദല്‍ഹി – അമേഠിയില്‍ മത്സരിക്കാന്‍ താല്പര്യമറിയിച്ച പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് കോണ്‍്ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കടുത്ത എതിര്‍പ്പ്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് മത്സരിക്കാന്‍ ടിക്കറ്റ് നല്കാന് സാധ്യതയില്ലെന്നാണ് അറിയുന്നത്. വദ്രയുടെ പ്രസ്താവന അനാവശ്യമെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തി. അമേഠിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കായി മത്സരിക്കാന്‍ താല്പര്യമുണ്ടെന്നും അമേഠിയിലെ ജനങ്ങള്‍ തന്നെ പ്രതീക്ഷിക്കുന്നുണ്ടെന്നും സിറ്റിംഗ് എം പി സ്മ്യതി ഇറാനിയുടെ ഭരണത്തില്‍ അമേഠി വീര്‍പ്പുമുട്ടുകയാണെന്നും കഴിഞ്ഞ ദിവസം റോബര്‍ട്ട് വദ്ര പറഞ്ഞിരുന്നു. പ്രിയങ്ക അമേഠിയിലും രാഹുല്‍ റായ്ബറേലിയിലും മത്സരിക്കണമെന്ന ഉറച്ച നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചതോടെയാണ് വദ്രയുടെ മോഹം അവസാനിക്കുന്നത്. ഇരുമണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group