ദുബൈ– സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ദുബൈ പോലീസ് പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക്സിലെ സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ് വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്ഫോം അറബിയിലും ഇംഗ്ലീഷിലും ലഭ്യമാണ്. ഇതുവഴി സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ ജനങ്ങൾക്ക് അറിയാൻ സാധിക്കും.
https://ecrimehub.gov.ae/ar എന്ന ലിങ്ക് വഴി ഈ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രവേശിക്കാം. സൈബർ സുരക്ഷാ അവബോധം വർധിപ്പിക്കുന്നതിനും പൊതുജനസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ദുബൈ കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരിയുടെ നിർദേശപ്രകാരമാണ് ഇത്തരം ഒരു സംവിധാനം ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. തട്ടിപ്പുകൾ തിരിച്ചറിയാനും അതിൽ നിന്നും എങ്ങിനെ രക്ഷ നേടാം എന്നതടക്കമുള്ള വിവരങ്ങളും പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.