സലാല– ഒമാനിൽ വാഹങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചതായി പോലീസ്. ദോഫാർ ഗവർണറേറ്റിലെ സുൽത്താൻ സെയ്ദ് ബിന് തൈമൂർ റോഡിൽ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് വാഹനങ്ങളാണ് പരസ്പരം കൂട്ടിയിടിച്ചത്. രണ്ട് ഒമാനികളും മൂന്ന് യുഎഇ സ്വദേശികളുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. രണ്ട് ഒമാനികളും ഒമ്പത് യുഎഇ സ്വദേശികളും ഉൾപ്പെടെ 11 പേർക്ക് പരുക്കേറ്റു.
കഴിഞ്ഞയാഴ്ച ഒമാനില്‍ കുട്ടികളുമായി പോയ ബസ് മറിഞ്ഞ് നാല് പേർ മരിച്ചിരുന്നു. ഇസ്കി ഗവർണറേറ്റിലെ അൽ റുസൈസ് പ്രദേശത്തായിരുന്നു അപകടം നടന്നത്. അപകടത്തിൽ ബസ് ഡ്രൈവറും മൂന്ന് കുട്ടികളും മരിച്ചതായാണ് പ്രാഥമിക വിവരം. അതേസമയം, 12 കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്.
Read more: ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: അഞ്ച് മരണം ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group