Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • മധ്യ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
    • ജിദ്ദയിലെ മലയാളികൾക്ക് ആശ്വാസമായി ജെ.ഡി.സി.സി ഇഫ്താർ
    • ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    • ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    • വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഖത്തറില്‍ ജനറല്‍ ഡെന്റിസ്റ്റുകള്‍ക്ക് യോഗ്യത പരീക്ഷ ഏര്‍പ്പെടുത്തി ആരോഗ്യ മന്ത്രാലയം

    തൊഴില്‍ രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ഡെന്റിസ്റ്റുകളുടെ കഴിവും യോഗ്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം
    സാദിഖ് ചെന്നാടന്By സാദിഖ് ചെന്നാടന്10/07/2025 Gulf Qatar Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Qatar Public health
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഖത്തറിലെ ആരോഗ്യ മേഖലയില്‍ ജനറല്‍ ഡെന്റിസ്റ്റുകള്‍ക്കായി ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യോഗ്യത പരീക്ഷ ഏര്‍പ്പെടുത്തി ആരോഗ്യമന്ത്രാലയം. ഇവര്‍ക്കായി ദേശീയ ഇലക്ട്രോണിക് യോഗ്യതാ പരീക്ഷ ആരംഭിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ ജനറല്‍ ഡെന്റിസ്റ്റായി പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നേടുന്നതിന് ഈ യോഗ്യതാ പരീക്ഷ നിര്‍ബന്ധമായും പാസ്സായിരിക്കണം. ആരോഗ്യരംഗത്തെ സേവനം മെച്ചപ്പെടുത്തുക, പ്രഫഷനല്‍ രജിസ്‌ട്രേഷനും ലൈസന്‍സിങ് സംവിധാനവും അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മന്ത്രാലയം ഈ പദ്ധതി നടപ്പാക്കുന്നത്.തൊഴില്‍ രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ഡെന്റിസ്റ്റുകളുടെ കഴിവും യോഗ്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

    ഈ പരീക്ഷ ”പ്രോമെട്രിക്” പ്ലാറ്റ്ഫോം വഴിയാണ് നടത്തുന്നത്. 3.5 മണിക്കൂര്‍ നീളമുള്ള പരീക്ഷയില്‍ 150 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും. കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കുക. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടാല്‍ തുടര്‍ന്ന് അഞ്ച് അവസരങ്ങള്‍ വരെ ഉദ്യോഗാര്‍ഥിക്ക് ലഭിക്കും. പരീക്ഷാ ഉള്ളടക്കവും റഫറന്‍സുകളും പുതുക്കിയിട്ടുണ്ട്. ഡെന്റല്‍ മേഖലയിലെ വിദഗ്ധരുടെ സേവനം, ഉന്നത നിലവാരത്തിലുള്ള ആരോഗ്യപരിചരണ സംവിധാനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയവയാണ് പരീക്ഷയുടെ പ്രധാന ലക്ഷ്യം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ലൈസന്‍സിങ് യോഗ്യത ഉറപ്പാക്കുന്നതിലൂടെ ആരോഗ്യമേഖലയില്‍ ഉയര്‍ന്ന നിലവാരവും വിശ്വാസ്യതയും നിലനിറുത്താന്‍ സാധിക്കും. ആരോഗ്യരംഗത്തെ മികച്ച കേന്ദ്രമായി ഖത്തറിനെ മാറ്റാന്‍ ഇത് സഹായകമാകുമെന്നും ഖത്തര്‍ ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dentist Ministry of Public Health Qualification exam
    Latest News
    മധ്യ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
    15/03/2026
    ജിദ്ദയിലെ മലയാളികൾക്ക് ആശ്വാസമായി ജെ.ഡി.സി.സി ഇഫ്താർ
    15/03/2026
    ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    15/03/2026
    ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    15/03/2026
    വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version