മക്ക – പരിഷ്‌കരിച്ച നുസുക് ആപ്പില്‍ ഇപ്പോള്‍ പത്തു സേവനങ്ങള്‍ ലഭ്യമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പുതിയ സേവനങ്ങളും സവിശേഷതകളും പ്രയോജനപ്പെടുത്തി ഹജ്, ഉംറ യാത്രകള്‍ക്കുള്ള ആസൂത്രണത്തിന്റെയും തയാറെടുപ്പിന്റെയും കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നുസുക് ആപ്പ് തീര്‍ഥാടകരെ പ്രാപ്തരാക്കുന്നു.
ഹജ്, ഉംറ, റൗദ ശരീഫ് സന്ദര്‍ശന പെര്‍മിറ്റുകള്‍, ഹറമില്‍ നമസ്‌കാര സ്ഥലങ്ങളിലെ തിരക്കും ഒഴിവുള്ള സ്ഥലങ്ങളും അറിയല്‍, നമസ്‌കാര സമയങ്ങളും ഖിബ്‌ല ദിശയും അറിയല്‍, വിശുദ്ധ ഹറമില്‍ നിന്നുള്ള ജുമുഅ ഖുതുബയുടെ തല്‍ക്ഷണ സംപ്രേക്ഷണം, ത്വവാഫ്, സഅ്‌യ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ വിശുദ്ധ ഹറമില്‍ ഇലക്ട്രിക് കാര്‍ട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യല്‍, വോയ്‌സ് കോള്‍, ഇന്റര്‍നെറ്റ് പാക്കേജുകള്‍ വാങ്ങല്‍, വിശുദ്ധ ഹറമിലെ ഇമാമുമാരുടെയും മുഅദ്ദിനുകളുടെയും ഷെഡ്യൂള്‍ അറിയല്‍, ലഗേജ് ഷിപ്പിംഗ് സേവനം, ഗതാഗത സേവന ഗൈഡ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തല്‍ എന്നീ സേവനങ്ങള്‍ നുസുക് ആപ്പിലൂടെ ഇപ്പോള്‍ ലഭിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.