Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, January 18
    Breaking:
    • സൗദിയില്‍ നാടുകടത്തല്‍ നടപടികള്‍ പ്രതീക്ഷിച്ച് 27,000 ലേറെ നിയമ ലംഘകര്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍
    • ഉത്തര സൗദി റെയില്‍വെ നെറ്റ്‌വര്‍ക്കിനായി പത്തു ട്രെയിനുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കുന്നു
    • രണ്ട് മാസത്തിനുള്ളില്‍ ഹമാസിനെ നിരായുധീകരിക്കണം, അല്ലെങ്കില്‍ യുദ്ധമെന്ന് ഇസ്രായില്‍
    • മുത്തച്ഛനും മുത്തശ്ശിക്കും സര്‍പ്രൈസ് കൊടുത്ത് കൊച്ചുമോൻ; അങ്കിത് റാണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
    • വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    “ഒരുമിച്ചത് ഒരുമിച്ച് നിൽക്കാൻ”;രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ച് താക്കറെ ബ്രദേഴ്സ്

    താക്കറെ സ​​ഹോദരങ്ങളുടെ പുനഃസമാഗമം ബിജെപിക്കുള്ള കനത്ത പ്ര​ഹരമായിരിക്കും.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/07/2025 India Latest Polititcs Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    thakaray brothers
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ– രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ച് വേദി പങ്കിട്ട് സഹോദരന്മാരായ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും നവനിർമാൺ സേനാ നേതാവ് രാജ് താക്കറെയും. കേന്ദ്ര സർക്കാറിന്റെ പ്രൈമറി ക്ലാസ്സുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നത് പരാജയപ്പെടുത്തിയതിന്റെ ആഘോഷ പരിപാടിയിലാണ് പിണക്കം മറന്ന് ഇരുവരും ഒന്നിച്ചത്. ഒന്നിച്ചത് ഒരുമിച്ച് നിൽക്കാൻ വേണ്ടിയാണ് എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

    “ഹിന്ദിക്ക് എന്തുകൊണ്ടാണ് ഇത്ര പ്രാധാന്യം? ഇത് ഭാഷായോടുള്ള സ്നേഹമല്ല, മറിച്ച് ഒരു അജണ്ടയാണ്. നമ്മുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടക്കുന്നു.” രാജ് താക്കറെ പറയുന്നു. ബിജെപി നേതാക്കളുടെ മക്കൾ മിഷനറി സ്കൂളിൽ പഠിക്കുമ്പോൾ അവരുടെ ഹിന്ദു സ്വത്വത്തെ ആരും ചോദ്യം ചെയ്തിട്ടില്ല, എന്നാൽ നമ്മുടെ കുട്ടികൾ ഇം​ഗ്ലീഷ് മീഡിയത്തിൽ പഠിക്കുമ്പോൾ നമ്മുടെ മറാത്തി സ്വത്വം ചോദ്യം ചെയ്യപ്പെടുന്നെന്നും ഇത് ഞങ്ങൾ സഹിക്കില്ല എന്നും രാജ് താക്കറെ കൂട്ടിചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എതിർപ്പിനെ തുടർന്ന് ത്രിഭാഷാ പദ്ധതി പിൻവലിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനം മറാത്തി സ്വത്വത്തിന്റെ വിജയമാണെന്നാണ് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെ പറ‍ഞ്ഞു. ബാലാ സാഹിബിന് ചെയ്യാൻ സാധിക്കാത്തത് ഫഡ്നാവിസ് ചെയ്തു എന്നാണ് രാജ് താക്കറെ പുനഃസമാഗമത്തെ വിശേഷിപ്പിച്ചത്. ഞങ്ങൾ ഒന്നിച്ചത് ഒരുമിച്ച് നിൽക്കാനാണെന്നും ഒന്നിച്ചത് മറാത്തിയെ സംരക്ഷിക്കാനാണെന്നും ആണ് ഉദ്ധവ് താക്കറെ പറഞ്ഞത്.

    മഹാരാഷ്ട്രയിലെ ഉന്നത രാഷ്ട്രീയ കുടുംബം ആണ് താക്കറെ കുടുംബം. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ സഹോദരന്റെ പുത്രനാണ് രാജ്. ഉദ്ധവിനെ പിൻ​ഗാമിയാക്കാൻ ബാൽ താക്കറെ തീരുമാനിച്ചതോടെയാണ് രാജ് ശിവസേന വിട്ടത്. വരാനിരിക്കുന്ന മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും മറ്റ് തദ്ദേശ സ്വയംഭരണ തെറഞ്ഞെടുപ്പിലും താക്കറെ സഹോദരന്മാർ ഒരുമിച്ച് നിൽക്കുമെന്ന് തന്നെയാണ് ശിവസേന പ്രവർത്തകരുടെ പ്രതീക്ഷ. താക്കറെ സ​​ഹോദരങ്ങളുടെ പുനഃസമാഗമം ബിജെപിക്കുള്ള കനത്ത പ്ര​ഹരമായിരിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP Maharashtra Raj Thackeray Sivsena Thackeray brothers Uddhav Thackeray
    Latest News
    സൗദിയില്‍ നാടുകടത്തല്‍ നടപടികള്‍ പ്രതീക്ഷിച്ച് 27,000 ലേറെ നിയമ ലംഘകര്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍
    17/01/2026
    ഉത്തര സൗദി റെയില്‍വെ നെറ്റ്‌വര്‍ക്കിനായി പത്തു ട്രെയിനുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കുന്നു
    17/01/2026
    രണ്ട് മാസത്തിനുള്ളില്‍ ഹമാസിനെ നിരായുധീകരിക്കണം, അല്ലെങ്കില്‍ യുദ്ധമെന്ന് ഇസ്രായില്‍
    17/01/2026
    മുത്തച്ഛനും മുത്തശ്ശിക്കും സര്‍പ്രൈസ് കൊടുത്ത് കൊച്ചുമോൻ; അങ്കിത് റാണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
    17/01/2026
    വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം
    17/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version