നിലമ്പൂര്‍– നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ എം. സ്വരാജിന്റെ സ്വന്തം നാട്ടിലും ലീഡ് നിലനിര്‍ത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്. വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി പാര്‍ട്ടി ശക്തി കേന്ദ്രങ്ങളായ വഴിക്കടവ്, മുത്തേടം പഞ്ചായത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും എല്‍.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുന്നുണ്ട്. പോത്ത്കല്ലില്‍ ഒരു റൗണ്ടില്‍ മാത്രം സ്വരാജ് ലീഡ് നേടിയെങ്കില്‍ പഞ്ചായത്തില്‍ യു.ഡി.എഫ് തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഭരണവിരുദ്ധ വികാര സൂചനകളാണ് നിലവില്‍ വോട്ട് എണ്ണല്‍ സൂചിപ്പിക്കുന്നത്. 8106 വോട്ടിലേക്ക് ലീഡ് നില ഉയര്‍ത്തിയ ഷൗക്കത്ത് വിജയം കൈവരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ തന്നെയാണ് നിലവിലുള്ളത്. 60 ശതമാനം വോട്ടുകളാണ് എണ്ണിപൂർത്തിയാക്കിയത്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group