Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • ജിദ്ദ ഹിലാൽ എഫ്സി വെറ്ററൻസ് ടീമിൻ്റെ വിജയാഘോഷവും ടീമിന് സ്വീകരണവും നൽകി
    • സൗദിയിലെ ഇന്ത്യൻ പാസ്​പോർട്ട്,​ വിസ സേവനങ്ങൾ: വി.എഫ്​.എസ്​ മൂന്നുമാസം കൂടി തുടരും
    • ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി
    • തെല്‍അവീവിലും ഹൈഫായിലും വന്‍ നാശം വിതച്ച് ഇറാന്‍ ആക്രമണം
    • സ്വരാജിനും ഇടതു ക്യാമ്പിനും പ്രതീക്ഷയേകി പി.വി അൻവറിന്റെ വെളിപ്പെടുത്തൽ, തന്റെ പതിനായിരം വോട്ടുകൾ സ്വരാജിന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»World

    ഇറാനെതിരായ ഇസ്രായില്‍ ആക്രമണം, അന്താരാഷ്ട്രനിയമങ്ങളുടെ നഗ്നമായ ലംഘനം- സൗദി അറേബ്യ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2025 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്താംബൂള്‍ – ഇറാനെതിരായ ഇസ്രായില്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ വിദേശക മന്ത്രിമാരുടെ 51-ാമത് യോഗത്തിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു സൗദി വിദേശ മന്ത്രി. ഇറാനെതിരായ ഇസ്രായില്‍ ആക്രമണങ്ങളെ സൗദി അറേബ്യ അപലപിക്കുന്നു. ഇത് ഇറാന്റെ പരമാധികാരത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നതാണ്. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനവുമാണ്. ഇസ്രായില്‍ ആക്രമണം മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുന്നു. സൈനിക നടപടികള്‍ ഉടനടി അവസാനിപ്പിക്കണം. സംഘര്‍ഷം ഒഴിവാക്കണം. ഇറാനും അന്താരാഷ്ട്ര സമൂഹവും ചര്‍ച്ചാ പ്രക്രിയയിലേക്ക് മടങ്ങണം.

    ഫലസ്തീന്‍ പ്രശ്‌നത്തിന് സൗദി അറേബ്യ വലിയ പ്രാധാന്യം നല്‍കുന്നു. ഗാസ മുനമ്പില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനും ഗുരുതരമായ മാനുഷിക സാഹചര്യം പരിഹരിക്കാനും ഫലസ്തീന്‍ ജനതക്കെതിരായ ഇസ്രായില്‍ യുദ്ധം അവസാനിപ്പിക്കാനും പ്രതിസന്ധിയെ കുറിച്ച അറബ്, ഇസ്‌ലാമിക രാജ്യങ്ങളുടെ നിലപാടുകള്‍ ഏകീകരിക്കാനും സൗദി അറേബ്യ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. 1967 ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാന്‍ ഫലസ്തീനികള്‍ക്ക് അവകാശണ്ട്. ഫലസ്തീന്‍ പ്രശ്‌നത്തിലുള്ള സൗദി അറേബ്യയുടെ നിലപാട് ഉറച്ചതും അചഞ്ചലവുമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യെമന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെ സൗദി അറേബ്യ തുടര്‍ന്നും പിന്തുണക്കും. സമാധാനം പുനഃസ്ഥാപിക്കാനും സുരക്ഷയും സ്ഥിരതയും സ്ഥാപിക്കാനും സൗദി അറേബ്യ ശ്രമിക്കുന്നു. യുദ്ധം അവസാനിപ്പിക്കാനും സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലെത്താനുമുള്ള സംരംഭം സൗദി അറേബ്യ മുന്‍കൈയെടുത്ത് മുന്നോട്ടുവെച്ചിട്ടുണ്ടെന്നും വിദേശ മന്ത്രി പറഞ്ഞു. വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയും മന്ത്രാലയത്തിലെ പബ്ലിക് ഡിപ്ലോമസി അഫയേഴ്സ് ഏജന്‍സി ജനറല്‍ സൂപ്പര്‍വൈസറുമായ ഡോ. അബ്ദുറഹ്മാന്‍ അല്‍റസി, വിദേശ മന്ത്രിയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് മിസ്അബ് ബിന്‍ മുഹമ്മദ് അല്‍ഫര്‍ഹാന്‍ രാജകുമാരന്‍, തുര്‍ക്കിയിലെ സൗദി അംബാസഡര്‍ ഫഹദ് ബിന്‍ അസ്അദ് അബുന്നസര്‍, ഒ.ഐ.സിയിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. സ്വാലിഹ് ബിന്‍ ഹമദ് അല്‍സുഹൈബാനി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.


    ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ഡോ. ബദര്‍ അബ്ദുല്‍ആത്തി, പാക്കിസ്ഥാന്‍ വിദേശ മന്ത്രി ഇസ്ഹാഖ് ദര്‍, മൗറീഷ്യസ് വിദേശ മന്ത്രി ഡോ. മുഹമ്മദ് സാലിം എന്നിവരുമായി സൗദി വിദേശ മന്ത്രി പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തി. പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെ കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെ കുറിച്ചും കൂടിക്കാഴ്ചകള്‍ക്കിടെ ചര്‍ച്ച ചെയ്തു.

    അമേരിക്കയുടെ ഇറാൻ ആക്രമണം, ഗൾഫ് അടക്കം മേഖല പ്രവചനാതീത പൊട്ടിത്തെറിയുടെ വക്കിൽ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Iran Israel Saudi arabia
    Latest News
    ജിദ്ദ ഹിലാൽ എഫ്സി വെറ്ററൻസ് ടീമിൻ്റെ വിജയാഘോഷവും ടീമിന് സ്വീകരണവും നൽകി
    22/06/2025
    സൗദിയിലെ ഇന്ത്യൻ പാസ്​പോർട്ട്,​ വിസ സേവനങ്ങൾ: വി.എഫ്​.എസ്​ മൂന്നുമാസം കൂടി തുടരും
    22/06/2025
    ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി
    22/06/2025
    തെല്‍അവീവിലും ഹൈഫായിലും വന്‍ നാശം വിതച്ച് ഇറാന്‍ ആക്രമണം
    22/06/2025
    സ്വരാജിനും ഇടതു ക്യാമ്പിനും പ്രതീക്ഷയേകി പി.വി അൻവറിന്റെ വെളിപ്പെടുത്തൽ, തന്റെ പതിനായിരം വോട്ടുകൾ സ്വരാജിന്
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version