ന്യൂഡല്‍ഹി– വിമാനയാത്രാ നടപടികളില്‍ വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാരെ പിരിച്ചുവിടണമെന്ന് എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് ഡി.ജി.സി.എ. ജീവനക്കാരെ ഷെഡ്യൂള്‍ ചെയ്യുന്നതിലുള്‍പ്പെടെ വീഴ്ച വരുത്തിയതിനാണ് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് ലണ്ടനിലേക്ക് മെയ് 16നും മെയ് 17നും സര്‍വീസ് നടത്തിയ ഫ്ളൈറ്റുകള്‍ 10 മണിക്കൂര്‍ സമയപരിധി ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. 2019ലെ സിവില്‍ ഏവിയേഷന്‍ നിയമ ലംഘനമാണിത്.
ഏഴ് ദിവസത്തിനുള്ളില്‍ വീഴ്ച വരുത്തിയതിന് മറുപടി പറയണമെന്നും ഡി.ജി.സി.എ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. സര്‍വീസ് നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിന് 10 ദിവസത്തിനുള്ളില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ജീവനക്കാരെ ഷെഡ്യൂളിങ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ നിന്ന് ഈ മൂന്ന് പേരെയും മാറ്റി നിര്‍ത്തണമെന്നും ഡി.ജി.സി.എ ആവശ്യപ്പെട്ടു.