ജിസാൻ- സൗദി അറേബ്യയുടെ ചില മേഖലകളിൽ ഇന്ന് മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിസാനിലെ അബു അരിഷ്, അഹദ് അൽ മസാരിഹ,സബ് യ, സാംത, ദമാദ്, അൽ ഹർത്ത്, അർ റീത്ത്, അൽ അരിദ, അൽ ഈദാബി, ഫിഫ, ഹറൂബ് എന്നീ ഗവർണറേറ്റുകളിലാണ് മഴക്ക് സാധ്യത. മഴക്ക് പുറമെ കാറ്റും ആലിപ്പഴ വർഷവും വെള്ളപ്പൊക്കത്തിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group