പത്തനംതിട്ട– മെഴുവേലിയില്‍ നവജാത ശിശുവിനെ മരിച്ചനിലയില്‍ പറമ്പില്‍ നിന്ന് കണ്ടെത്തി കണ്ടെത്തി. കുഞ്ഞിനെ പ്രസവിച്ച 21കാരി രക്തസ്രാവത്തെ തുടര്‍ന്ന് ചെങ്ങന്നൂരിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ഇലവും തിട്ട പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. അയല്‍വീട്ടിലെ പറമ്പില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
അവിവാഹിതയായ യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ആള് താമസമില്ലാത്ത അയല്‍വീട്ടിലെ പറമ്പിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നെന്നാണ് വിവരം. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കോന്നി മെഡിക്കല്‍ കോളജില്വെച്ചായിരിക്കും പോസ്റ്റ് മോര്‍ട്ടം. സംഭവത്തില്‍ പോലീസ് അന്യേഷണം ആരംഭിച്ചു.