കോട്ടയം- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി എന്‍ഡിഎ കോട്ടയം ജില്ലാ ഘടകം. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫ്ളെക്സ് ബോര്‍ഡുകളും പോസ്റ്ററുകളും ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്നുവെന്നാണ് എന്‍ഡിഎയുടെ പരാതി. ഇതു സംബന്ധിച്ച് എന്‍ഡിഎ ജില്ലാ ചെയര്മാന് ജി. ലിജിന്‍ ലാല്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി. തുഷാറിന് ചിഹ്നം ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് ബോ്ര്ഡുകളും ഫ്ളെക്സും നശിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
വൈക്കം, അയ്മനം പഞ്ചായത്തുകളില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ജീവനക്കാര്‍ എന്ന രീതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പെരുമാറി. അതേ സമയം ബിഡിജെഎസി നു കുടം ചിഹ്നം അനുവദിച്ചുകഴിഞ്ഞുവെന്നത് എന്‍ഡിഎ ചൂണ്ടികാട്ടുന്നു. പ്രചരണ സാമഗ്രഹികള്‍ നശിപ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം നടന്ന എന്‍ഡിഎ സ്വീകരണ യോഗത്തില്‍ ജില്ലാ നേതൃത്വം പ്രതീകാത്മകമായി കുടം ചിഹ്നം നല്‍കിയാണ് തുഷാറിനെ സ്വീകരിച്ചത്.