Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    • ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
    • റമദാനില്‍ മദീനയില്‍ ബസ് ഷട്ടില്‍ സര്‍വീസ്
    • മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
    • കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    മഹാകുംഭമേള അപകടം: മരിച്ചവരുടെ എണ്ണം കുറച്ച് കാണിച്ചു; യു.പി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യാജം?

    അസുഖബാധിതരായിട്ടാണ് മരിച്ചതെന്ന് രേഖപ്പെടുത്തി ഒപ്പിടാന്‍ നിരവധിപേരെ അധികൃതര്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/06/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Maha Kumbamela
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടന്ന മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ പുറത്തുവിട്ടതിനേക്കാള്‍ കൂടുതലാണെന്ന് ബി.ബി.സി ഹിന്ദിയുടെ റിപ്പോര്‍ട്ട്. ജനുവരി 29നുണ്ടായ അപകടത്തില്‍ 37 ആളുകള്‍ മരിച്ചെന്നാണ് യു.പി സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍ ബി.ബി.സിയുടെ അന്യേഷണത്തില്‍ കുറഞ്ഞത് 82 പേര്‍ കൊല്ലപ്പെട്ടെന്നാണ് വ്യക്തമായത്.

    11 സംസ്ഥാനങ്ങളിലായാണ് ബി.ബി.സി റിപ്പോര്‍ട്ടര്‍മാര്‍ അന്യേഷണം നടത്തിയത്. യോഗി ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞ കണക്കുകള്‍ പ്രകാരം 30 പേര്‍ സ്‌നാനഘട്ടിലും ഏഴുപേര്‍ മറ്റിടങ്ങളിലുമാണ് മരിച്ചത്. എന്നാല്‍ നൂറിലേറെ കുടുംബങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ബി.ബി.സി റിപ്പോര്‍ട്ട് പ്രകാരം തിക്കിലും തിരക്കിലും മരിച്ചെന്ന് കാണിച്ച് 82 പേരുടെ ബന്ധുക്കളാണ് വ്യക്തമായ തെളിവുകള്‍ കൈമാറിയത്. കൃത്യമായി തെളിവുകള്‍ ലഭിക്കാത്ത മരണങ്ങള്‍ ഇനിയുമേറെ ഉണ്ടാകുമെന്നാണ് നിഗമനം. മരിച്ച 37പേരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച ധനസഹായമായ 25 ലക്ഷം രൂപ എല്ലാവര്‍ക്കും ലഭിച്ചതായി ബി.ബി.സി അന്യേഷണത്തില്‍ കണ്ടെത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇതിനു പുറമെ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടാത്ത 26 കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം പണമായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരാണ് നോട്ടുകെട്ടുകള്‍ കൈമാറിയത്. തിക്കിലും തിരക്കിലുമല്ല, അസുഖബാധിതരായിട്ടാണ് മരിച്ചതെന്ന് രേഖപ്പെടുത്തി ഒപ്പിടാന്‍ നിരവധിപേരെ അധികൃതര്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് പുറമെ അപകടത്തില്‍ മരിച്ച 19 കുടുംബങ്ങളെ കൂടി ബി.ബി.സി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരില്‍ ആര്‍ക്കും സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, മരണ സര്‍ട്ടിഫിക്കറ്റ്, ദുരന്തഭൂമിയിലെ ചിത്രങ്ങള്‍ എന്നിവയാണ് കുടുംബക്കാരില്‍ നിന്ന് തെളിവായി ലഭിച്ചത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. നഷ്ടപരിഹാരം നല്‍കിയ വിവരങ്ങളടക്കം കൃത്യമായി പുറത്തുവിടാത്തത് സര്‍ക്കാറിന്റെ സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident Fake report Mahakumbamela Up government
    Latest News
    എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    05/02/2026
    ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
    05/02/2026
    റമദാനില്‍ മദീനയില്‍ ബസ് ഷട്ടില്‍ സര്‍വീസ്
    05/02/2026
    മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
    05/02/2026
    കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version