Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • അറബിക്കടലില്‍ ആണവ അന്തര്‍വാഹിനി വിന്യസിച്ച് ബ്രിട്ടന്‍
    • കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    • സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    • മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    • ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora

    ഗ്രീൻ കാർഡിനായി വ്യാജ വിവാഹം; ഇന്ത്യൻ പൗരനെ യുഎസ്സിൽ നിന്ന് നാടുകടത്തും

    പി.പി ചെറിയാൻBy പി.പി ചെറിയാൻ05/06/2025 Diaspora Crime Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വ്യാജ വിവാഹ പദ്ധതി ഫലിക്കാതെ വന്നപ്പോൾ, യുഎസ് പൗരയായ പങ്കാളി തന്നെ പീഡിപ്പിച്ചുവെന്ന് അവകാശപ്പെട്ട് മക്വാന യു.എസ്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചാൾസ്റ്റൺ (വെസ്റ്റ് വിർജീനിയ): വെസ്റ്റ് വിർജീനിയയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യൻ പൗരൻ ആകാശ് പ്രകാശ് മക്വാന (29) വ്യാജ വിവാഹം നടത്തി യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കാൻ ശ്രമിച്ചതായി കുറ്റസമ്മതം നടത്തി. 2025 സെപ്റ്റംബർ 26 ന് മക്വാനയുടെ ശിക്ഷ വിധിക്കും. ഇയാൾ ജയിൽ ശിക്ഷയും പിഴയും നാടുകടത്തലും നേരിടേണ്ടിവരും.

    2019 നവംബറിൽ ജെ-1 വിസയിൽ യുഎസിൽ എത്തിയെങ്കിലും 2020 ൽ അത് കാലഹരണപ്പെട്ടിരുന്നു. ഇതിനു ശേഷവും നിയമവിരുദ്ധമായി യുഎസ്സിൽ തങ്ങിയ ഇയാൾ റോൺസെവെർട്ടിൽ താമസിച്ച് അനുമതിയില്ലാതെ ജോലി ചെയ്തു വരികയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2021 ഓഗസ്റ്റിൽ, ഗ്രീൻ കാർഡ് ലഭിക്കുന്നതിനായി 10,000 ഡോളർ നൽകി താൽക്കാലിക വിവാഹം കഴിക്കാൻ ഇയാൾ ഒരു യുഎസ് പൗരയുമായി കരാറിലെത്തി. 2021 സെപ്റ്റംബർ 3 ന് അവർ വിവാഹിതരായി. വിവാഹം യഥാർത്ഥമാണെന്ന് വരുത്തിത്തീർക്കാൻ, മക്വാന ഒരു പാട്ടക്കരാർ വ്യാജമായി ഉണ്ടാക്കുകയും പൗരയുടെz പേര് യൂട്ടിലിറ്റി ബില്ലുകളിലും ബാങ്ക് അക്കൗണ്ടുകളിലും ചേർക്കുകയും ചെയ്തു. അനുമതിയില്ലാതെ പാട്ടക്കരാറിലുള്ള ഒരു പ്രോപ്പർട്ടി മാനേജരുടെ പേരും ഒപ്പും വ്യാജമായി ഉണ്ടാക്കുകയും ചെയ്തു.

    വ്യാജ വിവാഹ പദ്ധതി ഫലിക്കാതെ വന്നപ്പോൾ, യുഎസ് പൗരയായ പങ്കാളി തന്നെ പീഡിപ്പിച്ചുവെന്ന് അവകാശപ്പെട്ട് മക്വാന യു.എസ്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പരാതി നൽകി. രാജ്യത്ത് തുടരാനും ഗ്രീൻ കാർഡ് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാനും വേണ്ടിയായിരുന്നു ഇത്. എന്നാൽ ഈ ആരോപണം നുണയായിരുന്നുവെന്ന് ഇയാൾ അന്വേഷണ ഉദ്യോ​ഗസ്ഥർക്കു മുമ്പാകെ കുറ്റസമ്മതം നടത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അറബിക്കടലില്‍ ആണവ അന്തര്‍വാഹിനി വിന്യസിച്ച് ബ്രിട്ടന്‍
    22/03/2026
    കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    22/03/2026
    സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    22/03/2026
    മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    22/03/2026
    ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version